എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള് എന്ന തലക്കെട്ട് ഇതിനു ചേരുന്ന ഒന്നല്ല,കാരണം എനിക്കു പ്രിയപ്പെട്ടതായി അനേകം ഗാനങ്ങളുണ്ട്. സംഗീതം ഇഷ്ടപെടുന്ന സ്നേഹം മനസ്സില് സൂക്ഷിക്കുന്ന എല്ലാവര്ക്കും അവരുടെ പ്രിയപ്പെട്ടതായി കുറെ ഗാനങ്ങളുണ്ടായിരിക്കും. എന്നാല് ചില ഗാനങ്ങള്,ചില പ്രത്യേക സന്ദര്ഭങ്ങളില് നിങ്ങള്ക്ക് വളരെ പ്രിയപ്പെട്ടതായി തോന്നും. ചിലപ്പോള് അത് നിങ്ങള് വളരെ കാലത്തിനു ശേഷം കണ്ടു മുട്ടുന്ന സുഹൃത്തിനെ കാണുമ്പോള് എവിടെ നിന്നെങ്കിലും ഒഴുകി വരുന്നതാകാം. അല്ലെങ്കില് നിങ്ങളുടെ കാമുകിയോ,ഭാര്യോ അരികിലുള്ളപ്പോള് മ്യൂസിക്ക് സിസ്റ്റത്തില് പാടുന്നതാകാം. ഇനിയതല്ലെങ്കില് നിങ്ങള്ക്ക് വേണ്ടപ്പെട്ടവര് ആരെങ്കിലും പാടുന്നതാകാം. ശരിക്കും ഇതാണ് കാര്യം,നിങ്ങള് തീരുമാനിക്കു തലക്കെട്ട് ഇതു മതിയോ എന്ന്. ഞാന് ആദ്യമേ പറഞ്ഞുവല്ലോ ... എനിക്കിഷ്ടപ്പെട്ട അനേകം ഗാനങ്ങളുണ്ട് എന്ന് അതില് ചില പ്രത്യേക സന്ദര്ഭത്തില് ഞാന് കേട്ട,എന്റെ മനസ്സിനെയാകെ ഒരു തൂവല് പോലെ പറത്തിവിട്ട ചില ഗാനങ്ങളുണ്ട്. ആ ഗാനങ്ങളും, അവ ഞാന് കേട്ട സന്ദര്ഭങ്ങളും. ഒന്ന്. ഹരിവരാസനം സ്ഥലം. ശബരിമല സമയം ഏകദേശം പതിനൊന്നുമണി രാത്...