എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്ന ഒരാളാണ് ഈ കഥയിലെ നായകന്‍ അപ്പുക്കുട്ടന്‍. സൂക്ഷിച്ചുനോക്കിയാന്‍ ഇതുപോലെ ഒരാളെ നിങ്ങളുടെ അടുത്തും കാണാനാവും. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. സിനിമാക്കാര്‍ ഇവരെ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്റെ നാട്ടുകാരന്‍ അത്തരം സംവിധായകരുടെ ഒന്നും കണ്ണില്‍ പെട്ടിട്ടില്ല. ഇദ്ദേഹം നാട്ടിലെ ഒരു പ്രധാന തറവാട്ടിലെ ഒരു യുവ വൃദ്ധനാണ്. അപ്പുക്കുട്ടന്റെ തറവാട്ടില്‍ ധാരാളം നെല്‍കൃഷിയൊക്കെയുള്ള കാലത്തെ ഒരു സംഭവത്തില്‍ നിന്നും തുടങ്ങാം. കൊയ്ത്തിനും മെതിക്കുംശേഷം നെല്ല് ബന്ധുവീടുകളിലേക്കൊക്കെ കൊടുത്തയക്കുന്ന ഒരു പതിവുണ്ട്. അപ്പുക്കുട്ടന്‍ ഒരു ദിവസം ഇങ്ങനെ ഒരു ചാക്കു നെല്ലുമായി തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. പറവൂരിനടുത്ത ഏതോ ഒരു സ്ഥലത്താണ് അപ്പുക്കുട്ടന്റെ ചേച്ചിയെ കല്ല്യാണം കഴിച്ചയച്ചിരിക്കുന്നത്. അപ്പുക്കുട്ടന്‍ ബസ്സുകയറി ചേച്ചിയുടെ വീട്ടില്‍ അതി രാവിലെ ചെന്നു. രാവിലെ അനിയനെ കണ്ട ചേച്ചി സന്തോഷത്തോടെ... ചേച്ചി - ഏന്താ അപ്പുക്കുട്ടാ നീ രാവിലെ തന്നെ ? എന്തെങ്കിലും വിശേഷമുണ്ടോ,വീട്ടീല്‍ അപ്പു...