Skip to main content

Posts

Showing posts from 2011

കുന്തിദേവിയുടെ ദീർഘമൗനങ്ങൾ

ആ സ്ത്രീയാണ് ഈ നാശങ്ങൾക്കെല്ലാം കാരണം - യുധിഷ്ഠിരൻ (രണ്ടാമൂഴം). യുദ്ധാനന്തരം , മൂത്ത സഹോദരനായ കർണ്ണനു ബലിയി‌ടുമ്പോൾ ദുഖം സഹിക്കാനാവാതെ സ്വന്തം അമ്മയെക്കുറിച്ച് യുധിഷ്ഠിരൻ പറഞ്ഞ വാക്കുകളാണിവ. ഇതിൽ നിന്നും നമുക്കിറിയാം , കുന്തിയുടെ ഒരു ദീർഘമൗനത്തിനുണ്ടായ കാലത്തിന്റെ മറുപ‌ടിയാണ് യുധിഷ്ഠിരനിലൂടെ പുറത്തു വന്നത്. പതിനെട്ട് അക്ഷൗഹിണികൾ പങ്കെടുത്ത , ആ യുദ്ധം ഒഴിവാക്കാൻ കഴിയാവുന്നതായി ഒരാളെ ഉണ്ടായിരുന്നുള്ളു അത് കുന്തിയാണ് എന്ന് മഹാഭാരതത്തിലെ , കൃഷ്ണദൈ്വപായനൻ പൂരിപ്പിക്കാതെ വിട്ടുപോയ ചില മൗനങ്ങൾ നമ്മോട് പറയുന്നു. മഹാഭാരതത്തിലെ ചില മൗനങ്ങൾ ആണ് പിന്നീട് പ്രശസ്തമായ ചില കൃതികളായി മാറിയത്. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം , ഭീമന്റെ വീക്ഷണകോണീലൂടെയുള്ള ഒരു നോക്കി കാണലായിരുന്നു അത്. പിന്നീട് വന്ന , ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെയും, ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ എന്ന നോവലുകളും പക്ഷെ കർണ്ണന്റെ വീക്ഷണകോണാണ് ഉപയോഗിച്ചത്. മൃത്യൂഞ്ജയ പക്ഷെ , ഒരു ആത്മകഥാ രൂപത്തിലാണ് എഴുതിവന്നത്. മരണശയ്യയ്യിലായ കർണ്ണൻ തന്റെ ജീവിതം ഓർത്തെടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം. മഹാഭാരതവും , മറ്റു പിൻതുടർച്ചാ പഠനങ്ങളും , ...

സ്നേഹപൂർവ്വം ഊർമ്മിള ,

എത്ര വസന്തങ്ങൾ പോയ് മറഞ്ഞു , എന്റെ ചേലതുമ്പിൽ ഋതുക്കൾ കോറിയിട്ടു പോയതെന്തേ , വിഷാദത്തിന്റെയും , വിരഹത്തിന്റെയും നിഴൽ ചിത്രങ്ങളല്ലേ , രാമന്റെ അയനത്തിനായി നീയെന്നെ പിരിഞ്ഞു , മധുവിധു പോലും തീരും മുമ്പെ എന്നെ തനിച്ചാക്കി , എന്റെ കൺകോണിൽ നിന്നടർന്ന നീർതുള്ളികൾ കണ്ടുവോ സഖേ , നിന്റെ സാമീപ്യത്തിന്റെ കൊതി തീരും മുമ്പേ , വിധി കൊണ്ടുപോയ് എന്നരികിൽ നിന്നും നിന്നെ. എന്റ യൌവ്വനം , എന്റ പോലും കുറ്റം കൊണ്ടല്ലാതെ ഞാൻ ത്യജിക്കേണ്ടി വന്നു , മറക്കേണ്ടി വന്നു. എന്റെ ജനാലക്കരികിലെ , നീർമാതളവും അതിലെ പ്രാവിൻ പറ്റവും , എന്റെ സങ്കടങ്ങൾക്കറുതിയായില്ല , രാത്രിയിൽ പോയ് മറയുന്ന തിങ്കളും, രാവിനെ മായ്ച്ചു വന്നെത്തുന്ന കതിരോനും , നിന്നോട് എന്റെ നൊമ്പരങ്ങൾ ചൊല്ലിയില്ലേ പ്രിയാ.. ബാക്കിവെച്ചില്ല നീ ഒരു നിശ്വാസം പോലും എനിക്കായ് , തന്നില്ല നീ നിന്റെ ബീജങ്ങൾ എന്നിലേക്കായ് , ഓമനിക്കാനായി. ഭ്രാതൃസ്നേഹത്തിൽ നീയും മറന്നു നിന്റെ യൌവ്വനവും , നിന്റെ യൌവ്വനത്തിൽ ഒരു നിഴലായി വന്ന ഊർമ്മിയേയും , ഇല്ലേ , തനിച്ചാക്കി നീ പോയില്ലേ കാനനത്തിൽ നിന്റെ നിശ്വാസം പോലെ വന്ന ഈ പാവം പെണ്ണിനെ..

നല്ല യുദ്ധം അഥവാ സുയോധനന്‍

മഹാഭാരതത്തില്‍ ഏറെ പഴി കേട്ട രണ്ട് വ്യക്തികളാണ് ദുര്യോധനനും , കര്‍ണ്ണനും. പാണ്ഡവര്‍ക്കവകാശപ്പെട്ട രാജ്യവും , സ്വത്തും തിരിച്ചു നല്‍കാതെ യുദ്ധത്തിലേക്കു നയിച്ച രണ്ടുപേര്‍ ഇവരാണ്. എന്നാല്‍ മഹാഭാരതത്തില്‍ ദുര്യോധനനെ ഒരു നീചനും , ദുഷ്ഠനുമായല്ലാതെ എവിടെയും നോക്കി കാണുകയുണ്ടായിട്ടില്ല. ശേഷം നടന്ന പഠനങ്ങളിലോ , കാവ്യങ്ങളിലോപോലും ദുര്യോധനന്‍ ദുഷ്ടനായി തന്നെ തുടര്‍ന്നുപോന്നു. ധൃതരാഷ്ട്രര്‍ക്കു ശേഷം , രാജ്യം ഭരിച്ച ദുര്യോധനന്‍ എന്തെങ്കിലും തരത്തിലുള്ള ദ്രോഹം പ്രജകള്‍ക്ക് ചെയ്തതായി എവിടെയും പറയുന്നില്ല. പത്തു പതിനഞ്ച് കൊല്ലം രാജ്യം ഭരിച്ചതില്‍ പ്രജകള്‍ക്ക് യാതൊരു പീഢയും ചെയ്തതായി അറിവില്ല. ആ രാജ്യത്തുനിന്നും അഭയാര്‍ത്ഥിപ്രവാഹം ഉണ്ടായതായി കേട്ടിട്ടില്ല. ഇതു മാത്രമല്ല യുദ്ധമെല്ലാം കഴിഞ്ഞു വനവാസത്തിനു പുറപ്പെട്ട ധൃതരാഷ്ട്രരോട് കൌരവപ്രജകള്‍ പറഞ്ഞത്രെ. അങ്ങയുടെ പുത്രന്‍ ദുര്യോധനരാജാവും ഞങ്ങളെ നന്നായി ഭരിച്ചു. യാതൊരും ദ്രോഹവും ചെയ്തിട്ടില്ല. അച്ഛന്റെ അടുക്കലെന്നപോലെ അദ്ദേഹത്തിനു കീഴില്‍ ഞങ്ങള്‍ സ്വസ്ഥരായി കഴിഞ്ഞുകൂടിയതെങ്ങിനെയെന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ . ഇത് ദുര്യോധനന്റെ ഭരണപാടവം തെളിയിക്കുന്നു....

ആകാശകൊള്ളക്കാർ.

കടൽകൊള്ളക്കാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് , കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ തട്ടിയെടുത്ത് വിലപേശുന്നവർ. എന്നാൽ ഒരു പുതിയതരം കൊള്ളക്കാരാണ് ആകാശകൊള്ളക്കാർ. അതു സർക്കാർ സംവിധാനത്തിൽ കൊള്ളചെയ്യുന്നവർ. ഇവരെ എയർ ഇന്ത്യ എന്നു വിളിക്കാം. മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്ന മലയാളി , വേനൽമഴ പോലെ വീണു കിട്ടുന്ന അവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരുവാനായി ടിക്കറ്റെടുക്കാൻ ചെല്ലുമ്പോഴാണ് കൊല്ലുന്ന ചിരിയുമായി ഈ കൊള്ളക്കാർ അവതരിക്കുന്നത്. ഇന്ത്യയുടെ ദേശീയ വിമാനഗതാഗത കമ്പനി ആണ് എയർ ഇന്ത്യ. തരാതരം പോലെ ആളുകളെ പിഴിയുന്ന ഒരു പുതിയ തരം തെമ്മാടികൾ. സൌദി അറേബ്യയിൽ നിന്നും ഈ ഹജ്ജ് കാലത്ത് കൊച്ചിയിലേക്കുള്ള രണ്ട് വിമാനകമ്പനികളുടെ ടിക്കറ്റ് ഓൺലൈനിൽ ലഭ്യമായത് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒന്നാമത്തേത് എയർ ഇന്ത്യയുടേയും , രണ്ടാമത്തേത്ശ്രീലങ്കൻ എയർവേയ്സിന്റെയും. രണ്ടും തമ്മിലുള്ള വ്യത്യാസം കാണുക. ഏതാണ്ട് 1100 റിയാലിന്റെ വ്യത്യാസം ( ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏതാണ്ട് 14000). രണ്ട് വിമാനവും പുറപ്പെടുന്നത് ഒരു സ്ഥലത്തു നിന്നും , എത്തിച്ചേരുന്നത് ഒരേ സ്ഥലത്തും. എയർ ലങ്ക , കൊളംബോ വഴി പോകുന്നു. കൊളംബോയിൽ വെച്ച് വിമാനം മ...

സഫലമീയാത്ര - കണ്ണീരിലെഴുതിയ ഒരു വിരഹഗാഥ

പ്രണയം ശരത്കാലമാണെങ്കിൽ , വിരഹം ഒരു കൊടും വേനലാണ്. ഇത് ആരെങ്കിലും എനിക്കു മുമ്പേ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പ്രണയം ഒരു നറും നിലാവ് പോലെ അനുഭവിച്ചറിയാത്തവർ ഉണ്ടാവില്ല , ഉലകിലൊരിടത്തും. പ്രണയത്തിലൂടെ ജീവിതത്തിനു ഒരു അർത്ഥം കൈ വരുമ്പോഴാണ് , ഞാനും നീയും രണ്ടല്ല ഒന്നാണെന്ന തിരിച്ചറിവുണ്ടാവുമ്പോൾ മാത്രമാണ് പ്രണയം അതിന്റെ ഔന്നത്യത്തിൽ എത്തിച്ചേരുന്നത്. ഇങ്ങനെയുള്ള ഒരു ബന്ധത്തിൽ നിന്നുമാത്രമാണ് വിരഹത്തിന്റെ പൊള്ളൽ നമുക്ക് തിരിച്ചറിയാൻ പറ്റുന്നത് , അല്ലെങ്കിൽ അനുഭവിക്കാൻ പറ്റുത്തത്. I think So , എന്നതിൽ നിന്നും I feel so എന്നതിലേക്കുള്ള ഒരു ചേക്കേറൽ. നാളെ വീണ്ടു കാണുമെങ്കിലും , ഇന്നത്തേക്ക് പിരിയുമ്പോൾ കടക്കണ്ണിലൂറുന്ന ഒരു തുള്ള ബാഷ്പം പോലും നമ്മളെ അസ്വസ്ഥരാക്കുമെങ്കിൽ , ഇനിയൊരിക്കലും കാണുകില്ല എന്ന തിരിച്ചറിവിൽ നിന്നും കണ്ണുനീരിനു പകരം വാക്കുകൾ , ഒരു കവിതയായി ഒഴുകുകയാണെങ്കിൾ അതിന്റെ പ്രവാഹം എത്ര ശക്തമായിരിക്കും. സഫലമീയാത്ര എന്ന മലയാള കവിത , സഹൃദയമനസ്സിൽ ഇപ്പോഴും ഒരു വിങ്ങലായി നിൽക്കുന്നുവെങ്കിൽ അതിനു കാരണം മുകളിൽ പറഞ്ഞ ആ വിങ്ങൽ മാത്രമാണ്. ഒന്നിച്ചുള്ള യാത്രക്കായി മരണം പടിവ...

നജീബിന്റെ വേദനകള്‍ .. ഞങ്ങളുടെയും…

കഴിഞ്ഞകൊല്ലത്തെ ഓണത്തിന്റെ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് ബെന്യാമിന്റെ ആടുജീവിതം എന്ന അനുഭവം വായിക്കാനിടയായത്. ഒരു നോവല്‍ മനസ്സിന്റെ വിങ്ങലായിതീരുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കുന്നത് പണ്ട് എം.ടിയുടെയും മറ്റും തീക്ഷ്ണപ്രഭാവുമള്ള കൃതികള്‍ വായിച്ചപ്പോഴാണ്. എന്നാല്‍ ആ കാലഘട്ടത്തിനുശേഷം , മരുഭൂമിയുടെ വേദനകളെ ഭംഗിയായി പകര്‍ത്തിയെഴുതിയ നോവലാണ് ആടുജീവിതം. നാം അനുഭവിക്കാത്ത ജീവിതം വെറും കെട്ടുകഥകളാകും എന്ന ആമുഖത്തോടെയാണ് കഥാകാരന്‍ ഈ ജീവിതാനുഭവം കോറിയിട്ടിരിക്കുന്നത്. നല്ലൊരു ഭാവി സ്വപ്നം കണ്ട് യുദ്ധാനാന്തര സൌദി അറേബ്യയില്‍ വന്നിറങ്ങുന്ന നജീബ് എന്ന നാട്ടിന്‍ പുറത്തുകാരന്റെ കഥയാണ് ആടുജീവിതത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളില്‍ മലയാളത്തിലറങ്ങിയ ഏറ്റവും നല്ല നോവലായി ആടുജീവിതത്തെ വിലയിരുത്താം. മരുഭൂമിയുടെ കഥപറച്ചില്‍ അധികമൊന്നും നമ്മുടെ മലയാള സാഹിത്യത്തില്‍ വന്നിട്ടില്ല. ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ മനുഷ്യനും അധികാരത്തിന്റെ മാറുന്ന മുഖങ്ങളും ആവിഷ്കരിക്കാന്‍ മരുഭൂമിയെ രൂപകമാക്കുന്നുണ്ട്. പൊറ്റെക്കാടിന്റെ ‘കറാബു’വിലും ബഷീറിന്റെ ‘ശബ്ദങ്ങ’ളിലും മറ്റ...

ദീപ്തമാം ഓര്‍മ്മകള്‍

ഇനിയുള്ള പ്രഭാതങ്ങളില്‍ ഞാന്‍ മാത്രം തനിച്ചാകുകയാണ്… നിന്റെ കണ്ണുകളില്‍ ഇനി നക്ഷത്രപ്പൂക്കള്‍ വിരിയുകയില്ല , അവിടെ ഇനി , നീലസാഗരം ആര്‍ദ്രമായി വന്നുചേരുകയില്ല , നിന്റെ ശിരസ്സിനരുകില്‍ തിരിയിട്ട വിളക്കില്‍ എരിഞ്ഞു തീരുന്നു , നീയും ഞാനും മാത്രമായ , ആ സുന്ദര സ്വപ്നങ്ങള്‍… നമ്മള്‍ നടന്ന വഴികളിലെ കാട്ടുചെമ്പകത്തോടും , നീ കളിയാക്കിയിരുന്ന ചോലക്കുയിലിനോടും ഇനി ഞാന്‍ നിന്നെക്കുറിച്ചെന്തു പറയും. നിന്റെ മുഖം കണ്ടു നാണിച്ചിരുന്ന , ആ പനിനീര്‍പൂവിനോട് നീ ഇനി വരില്ല എന്നു ഞാന്‍ പറയണോ , പ്രിയ സഖി… നിന്റെ കുഞ്ഞുങ്ങളെ കാണിക്കാനായി , താമരകുളത്തില്‍ നീ ഇട്ട വെള്ളാരം കല്ലുകള്‍ , ഇനി നമ്മുടെ മാത്രം രഹസ്യമായിരിക്കട്ടെ.. നീ എന്നും സ്നേഹിച്ചിരുന്ന അസ്തമയം വന്നു കഴിഞ്ഞു.. വിളക്കിലെ തിരികള്‍ കരിന്തിരികളായി മാറുംമുമ്പ് , നിന്റെ കണ്ണുകളിലെ പ്രകാശം , അഗ്നി വിഴുങ്ങുന്നതിനു മുമ്പ് , നിന്റെയും എന്റെയും സ്വപ്നങ്ങളെ ഒരിക്കള്‍ കൂടി താലോലിച്ചുകൊണ്ട് ഇത്തിരി ഞാന്‍ തലചായ്ക്കട്ടെ.. നാളത്തെ പ്രഭാതത്തില്‍ നീ ഉണ്ടാവില്ല എന്നറിയാമെങ്കിലും , ആ സത്യത്തോട് പൊരുത്തപ്പെടാന്‍ ഞാന്‍ എന്റെ മനസ്സിനെ ഒരുക്കട്ടെ.. വിട , എന്റെ പ്രിയ സഖി….

എൻഡോസൾഫാൻ - നമുക്കിതു വേണ്ട !!!!

എന്താണ് എന്‍ഡോസള്‍ഫാന്‍ ?? വളരെയധികം കീടങ്ങള്‍ക്കും , പുഴുക്കള്‍ക്കുമെതിരേ പ്രയോഗിക്കപ്പെടുന്ന ഒരു മാരകമായ കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. സൈക്ലോഡൈന്‍ സബ്ഗ്രൂപ്പില്‍ പെടുന്ന ക്ലോറിനേറ്റഡ് കീടനാശിനി ആണ് എന്‍ഡോസള്‍ഫാന്‍. തേയില , ഫലവര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍ എന്നിവയില്‍ രോഗാണുക്കള്‍ വരാതിരിക്കാനായി ഇവയില്‍ എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുന്നു. മരം ഉണക്കി സംരക്ഷിക്കുവാനുള്ള ഒരു രാസവസ്തു ആയും ഇത് ഉപയോഗിക്കുന്നു. വ്യാവസായിക നാമങ്ങള്‍ 1. തിയോഡാന്‍ 2. എന്‍ഡോസൈഡ് 3. ബിയോസിറ്റ് 4. സൈക്ലോഡാന്‍ 5. മാലിക്സ് 6. തിമുല്‍ 7. തിഫോര്‍ ഘടന രണ്ട് ഐസോമറുകളുടെ ഒരു മിശ്രിതമായാണ് എന്‍ഡോസള്‍ഫാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയെ ആല്‍ഫാ , ബീറ്റ മിശ്രിതങ്ങള്‍ എന്നറിയപ്പെടുന്നു. ഇത് ഒറ്റ ഒരു ഉല്‍പന്നമായി തന്നെ ഉപയോഗിക്കപ്പെടുന്നു. വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് വളരെ അപകടകരമായ ഒരു കീടനാശിനിയാണ്. ശാസ്ത്രീയ വശം ശാസ്ത്രീയനാമം - 6,7,8,10,10-ഹെക്സാക്ലോറോ-1,5,51,6,9,9-ഹെക്സാഹൈഡ്രോ-6,9,-മെഥനോ-2,3,4-ബെന്‍സാഡൈഓക്സാതൈപിന്‍ 3-ഓക്സൈഡ്...

ജൻമദിനം.

സൂര്യനു ചുറ്റും മുപ്പത്തി ആറു തവണ വലംവെച്ചുകഴിഞ്ഞു... യാത്രയിൽ പാതിയിലേറെ വഴി പിന്നിട്ടു വസന്തവും , ശിശിരവും , വേനലും , വർഷവും കടന്നുപോയി , മേടക്കാറ്റും , ചിങ്ങവെയിലും എന്നെ തലോടിപറന്നു , കടന്ന വഴിയിൽ കാലിടറിയപ്പോഴൊക്കെ വീഴാതെ താങ്ങിയ കുറെ കൈകൾ ഉണ്ട് , ഇരുട്ട് വീണപ്പോൾ ദീപം കാണിച്ചവരും , എന്റെ കണ്ണീരിനു കൂട്ടായി വിരലിലെണ്ണാവുന്നവരായിരുന്നെങ്കിൽ കൂടെ ചിരിക്കാനായി ഞാൻ എല്ലാവരെയും കണ്ടിരുന്നു.. എന്റെ പുറകിൽ , എന്റെ കാലടിപാടുകൾ മാത്രമേ എനിക്കു കാണാനാകുന്നുള്ളു... കൂടെയുണ്ടായിരുന്നു എന്നു ഞാൻ വിശ്വസിച്ചവർ എവിടെയോ എന്നെ ഉപേക്ഷിച്ചു പോയിരിക്കാം , ദൂരെ ഈ നീലാകാശം അവസാനിക്കുന്നതെവിടെയാണ്.. അവിടേക്ക് കാണുന്ന ഈ ഒറ്റയടിപ്പാത എത്ര നാഴിക ഞാൻ പിന്നിട്ടാൽ അവസാനിക്കുമായിരിക്കും.. പറക്കമുറ്റാത്ത കിളികളാണ് കൂടെ , അവറ്റക്ക് സ്വന്തമായി പറക്കാനോ , ആഹാരത്തിനോ കഴിയുന്നതുവരേക്കും എന്റെ കാലുകൾക്ക് നീ തളർച്ച വരുത്തരുതേ , അതു വരേക്കും എന്റെ കാഴ്ച നീ തടയരുതേ...

മഴ നനഞ്ഞു വന്ന സ്നേഹം ….

ഞാന്‍ അവളെ കാണുമ്പോള്‍ മഴ മാറിനിന്ന ഒരാകാശമായിരുന്നു. പക്ഷെ എന്നെ കണ്ടപ്പോഴാകട്ടെ പെയ്യാനായി ഒരുകൂട്ടി നിന്ന കാര്‍മേഘങ്ങള്‍ അവളുടെ മുഖത്തുണ്ടായിരുന്നു. ഞാനായേക്കും അവളുടെ ഭാവി ഭര്‍ത്താവ് എന്നറിഞ്ഞപ്പോഴാകട്ടെ ആ മുഖത്തു വിരിഞ്ഞതെന്താണെന്നോര്‍മ്മയില്ല. ഞാന്‍ മഴയെ സ്നേഹിച്ചിരുന്നു… ഒരു പാട്. മഴ പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ മൂടിപുതച്ചുങ്ങാതെ ജനാലവിരിക്കപ്പുറം പുളിമരത്തിലെ ഇലകളിലുടെ അവയെ സ്നേഹിച്ചിറങ്ങുന്ന മഴതുള്ളികളെ കാണാനായിരുന്നു എനിക്കിഷ്ടം. മടിച്ചു മടിച്ചു തല നീട്ടിനോക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ആ തുള്ളികളിലുടെ ആയിരം വര്‍ണ്ണങ്ങളായി മാറുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. എന്റെ ഇഷ്ടങ്ങള്‍ എന്നേപോലെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എന്റെ സ്വപ്നങ്ങള്‍ ഒരിക്കലും എനിക്കു സത്യം ആയിതീര്‍ന്നിട്ടില്ല. അതുപോലെ തന്നെ ഈ പെണ്‍കുട്ടിയും മഴക്കാലരാത്രിയില്‍ കണ്ടുമറന്ന ഒരു സ്വപ്നം പോല,ഒരിക്കലും തീരരുതെ എന്നാഗ്രഹിച്ച ഒരു യാത്രപോലെ എനിക്ക് ഭൂതകാലത്തില്‍ വിട്ടു കളയേണ്ടിവരും എന്നു കരുതിയിരുന്നു. പക്ഷെ മഴയുടെ സാന്നിദ്ധ്യത്തില്‍ ഒരു ജൂലായ് മ...