Skip to main content

Posts

Showing posts from March, 2009

തിരഞ്ഞെടുപ്പ്. ഒരു തിരഞ്ഞുനോട്ടം

വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുന്നു. രാഷ്ട്രീയക്കാരുടെ നെട്ടോട്ടം തുടങ്ങി. സീറ്റ് കയ്യിലുള്ളവര്‍ക്ക് അത് നഷ്ടപെടാതിരിക്കാനും, ഇല്ലാത്തവര്‍ക്ക് അത് കയ്യിലാക്കാനും ഉള്ള കളികള്‍ക്കായി കരുക്കള്‍ നീക്കി തുടങ്ങി. ഈ കാലയളവിലെങ്കിലും ഈ ആളുകള്‍ സമ്മതീദായകരായ പൊതുജനങ്ങളെ ഓര്‍ക്കുമല്ലോ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒരിക്കലാണ് നമ്മള്‍ രാജകീയ പദവി ഉള്ളവരാണ്എന്നുള്ള ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാകുന്നത്. അതു വരെ രാഷ്ട്രീയക്കാരുടെ കുതികാല്‍ വെട്ടലിനെ പഴിച്ചും,നമ്മുടെ ദൌര്‍ഭാഗ്യത്തെമാറോടണച്ചും,അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കപ്പെടുന്ന പാലൊഴുകുന്ന തോടിനെ പറ്റി ചിന്തിച്ചും സമയം പോക്കുന്നു. തിരഞ്ഞെടുപ്പാകുമ്പോള്‍ ചൂടുപിടിക്കുന്ന അന്തരീക്ഷത്തിലെ വാഗ്വാദങ്ങളിലേക്കും നമ്മള്‍ എടുത്തെറിയപ്പെടുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെങ്കിലും നാം നമ്മു‌ടെ നേതാക്കളോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നാം പലപ്പോഴും ചോദിക്കുവാന്‍ ആലോചിക്കുകയും,സമയം വരുമ്പോള്‍ മനപൂര്‍വ്വം മറക്കുകയും ചെയ്യുന്ന ചില ചോദ്യങ്ങള്‍. ഞാന്‍ തിരഞ്ഞെടുത്ത് ലോകസഭയിലേക്കോ,നിയമസഭയിലേക്കോ അയക്കുന്ന ആള്‍ എന്റെ നാടിനു വേണ്ടി എന്തു ചെയ്തു. ...

പ്രവാസികള്‍ ഉണ്ടാകുന്നത്.

പ്രവാസികള്‍ ഒരു സമൂഹത്തില്‍ ജനിക്കുന്നില്ല. പകരം സാഹചര്യങ്ങളും,സമൂഹം കൂടെതന്നെയും ഒരു പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നു.വീട്,കുടംബം,ഭാര്യ.കുട്ടികള്‍,മാതാപിതാക്കള്‍,സുഹൃത്തുക്കള്‍ എന്നിവരെ പിരഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവരായി ആരും തന്നെ ഉണ്ടാകില്ല. നാട്ടിലെ അന്തരീക്ഷത്തില്‍ ഇഴുകിചേര്‍ന്ന്,പുഴയിലെ നീരൊഴുക്കിനോട് കഥ പറഞ്ഞും,കാറ്റിനോട് കുശലം പറഞ്ഞും വേലിവക്കിലെ പൂത്തചെടിയോട് കിന്നരിച്ചും,ഇളം വെയിലില്‍ സൊറ പറഞ്ഞും,പോക്കുവെയിലിനോട് വിട പറഞ്ഞും,രാത്രിയില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കിയും കഴിയാനാണ് ഓരോരുത്തരും തന്റെ ജീവിതത്തില്‍ കൊതിക്കുന്നത് . പക്ഷെ വിധി അവനോട് അത്തരം വികാരവിചാരങ്ങളെ മാറ്റിവെച്ചിട്ട് പ്രായോഗിക ജീവിതത്തിന്റെ കറുത്ത മുഖം നോക്കാനായി ആവശ്യപ്പെടുന്നു. ആ ഒരു ക്രൂരമായ ആവശ്യത്തിനുമുമ്പില്‍ ഒരു സാധാരണ മനുഷ്യന്‍ പ്രവാസിയായി പോകുന്നു. ജീവിതത്തിലെ ചില ചെറിയ അല്ലെങ്കില്‍ വലിയ ആവശ്യങ്ങളാണ് ഒരു ശരാശരി പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നത്. ഒരു ചെറിയ വീടു വെയ്ക്കണം സഹോദരിയെ കല്ല്യാണം കഴിച്ചയക്കണം,താഴെയുള്ള അനിയന്‍മാരുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ നല്‍കണം. നേരത്തേ കൈവന്ന കടത്തില്‍ നിന്നും നില്ക്കു...