Skip to main content

Posts

Showing posts from 2009

നീയില്ലാത്ത ആദ്യത്തെ പുതുവര്‍ഷം

നീയില്ലാത്ത ഒരു പുതുവര്‍ഷം വന്നെത്തുന്നു.... നീയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എനിക്കു മനസ്സിലാകുന്നത്, നിന്‍റെ ഇഷ്ടങ്ങള്‍ വന്നണയുമ്പോഴാണ്. കാട്ടുപൂക്കളേയും , തുമ്പിയേയും പ്രണയിച്ച നീ, വേദനകളെ പനിനീര്‍പൂക്കളാക്കി മാറ്റി. നിന്‍റെ കണ്ണിലെ പ്രകാശബിന്ദുക്കളെ നോക്കി ഞാനൊരിക്കല്‍ പറഞ്ഞു, നിനക്കു കാണാനായാണ് സൂര്യന്‍ ഉദിക്കുന്നതും,നക്ഷത്രങ്ങള്‍ പുഞ്ചിരിക്കുന്നതും, അന്നത്തെ നിന്‍റെ പുഞ്ചിരിയില്‍ , ഒരു വിഷാദഛവി പരക്കുന്നതു ഞാന്‍ കണ്ടു. പക്ഷെ നിന്നെ ഞാനെന്ന പോലെ എനിക്കറിയാമായിരുന്നതുകൊണ്ട് , അതെന്‍റെ തോന്നലായി മറക്കാന്‍ ഞാന്‍ ശ്രമിച്ചു. നിന്‍റെ ജീവിതം എണ്ണിതീര്‍ക്കാവുന്ന നാളുകളേയുള്ളു എന്നു പറയാന്‍ നീ എന്തിനു കുടജാദ്രി തിരഞ്ഞെടുത്തു.. ആരും കരയാത്ത , കുടജാദ്രി എന്നെ കണ്ണുനീരണയിച്ചു , നിന്നെ ഞാന്‍ സ്നേഹിച്ചു കൊതിതീര്‍ന്നിരുന്നില്ലല്ലോ പ്രിയ തോഴാ... ആ യാത്ര നിന്‍റയൊരു സ്വപ്ന സാഫല്യമായിരുന്നെന്നു ഞാനറിഞ്ഞു നീയെനിക്കെഴുതിയ അവസാനത്തെ കത്തിലൂടെ അതു ഞാനറിയുമ്പോഴേക്കും നീ ഒരു പക്ഷേ സ്വര്‍ഗ്ഗവാതില്‍ക്കലെത്തിയിട്ടുണ്ടായിരുന്നിരിക്കും. നീ എവിടെയാണ് ഉറങ്ങുന്നത്. എനിക്കറിയില്ല. പക്ഷെ നിനക്കു തന്നു തീര്‍...

കേരള സോഷ്യല്‍ ഫോറവും,ലൈംഗികതൊഴിലാളിസെമിനാറും.

രണ്ടായിരത്തി രണ്ട് ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്ക്കൂളില്‍ വെച്ച് നടക്കുന്ന കേരളസോഷ്യല്‍ഫോറത്തില്‍ പങ്കെടുക്കാനായി പോയ സംഘത്തിലെ ഒരംഗമായിരുന്നു ഞാനും. നാലുദിവസത്തെ പരിപാടിയില്‍ അവസാനദിവസം ഞങ്ങളുടെതായ ഒന്നും തന്നെയില്ല എന്നതിനാല്‍ ഞങ്ങള്‍ മൊത്തം ഒന്നു ചുറ്റിക്കറങ്ങാനായി ഇറങ്ങി. ഏതോ ഒരു സ്റ്റാളില്‍ ചെന്നപ്പോള്‍ അവിടെ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു സെമിനാര്‍ തുടങ്ങുന്നു എന്നു എഴുതിവെച്ചിട്ടുണ്ടായിരുന്നു. വിഷയം AID TO AIDS പങ്കെടുക്കുന്നവര്‍ കേരളത്തിലെ ലൈംഗികതൊഴിലാളികള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ ഞങ്ങള്‍ തീരുമാനിച്ചു ഇവിടെ കയറികളയാം. ശ്രീ മൈത്രേയനാണ് ഈ പരിപാടി ഓര്‍ഗനൈസ് ചെയ്യുന്നത്. കയറി ഇരുന്നു ശുഷ്കമായ സദസ്സ്.ഉദ്ഘാടനം നളിനിജമീല (ഒരു ലൈംഗീകതൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകം എഴുതിയ ആള്‍ ). ചര്‍ച്ചകളും വാഗ്വാദങ്ങളും പുരോഗമിക്കുന്നു, അപ്പോഴാണ് അപ്രതീക്ഷിതമായി വാതിലിലൂടെ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ കടന്നുവരുന്നത്. ഛായാഗ്രാഹണ ഉപകരണങ്ങളും മറ്റുമായി. അവര്‍ വന്ന ഉടനെ ചിത്രീകരണവും തുടങ്ങി. ഇടക്ക് ക്യാമറ സദസ്സിലേക്ക് പാന്‍ ചെയ്തു വന്നു. ഞാന്‍ നോക്കുമ്പോള്‍ എന്‍റെ കൂ...

മലബാര്‍ എക്സ്പ്രസ്സ്

ഒരു ദിവസം അപ്രതീക്ഷിതമായി മേധാവിയുടെ നിര്‍ ദ്ദേശം കിട്ടുന്നു ഉടനെ പുറപ്പെടുക കണ്ണൂര്‍ക്ക്. അവിടെ പ്രൊജക്ട് ഇംപ്ളിമെന്‍റേഷനുമായി എന്തോ പ്രശ്നമുണ്ട്. പാഞ്ഞോളു ഇന്നു തന്നെ.... കൂടുതല്‍ സംസാരമൊന്നുമില്ല,ഞാനനുസരണയുള്ള കുട്ടിയായി.... വീട്ടിലെത്തി ലൊട്ടുലൊടുക്കുകളെല്ലാം പെറുക്കി റെയില്‍വേസ്റ്റേഷനിലെത്തുന്പോള്‍ സമയം ഏതാണ്ട് ഏട്ടര അനേഷിച്ചപ്പോളറിയാന്‍ കഴിഞ്ഞു ഇനി കണ്ണൂരിലേക്ക് മലബാര്‍ എക്സ്പ്രസ്സ് മാത്രമേയുള്ളു ,അതാണെങ്കില്‍ പതിനൊന്നുമണിയെങ്കിലും ആവും ഏത്തിച്ചേരാന്‍ . ഇവിടെ എന്നെ എത്തിച്ച എല്ലാവരെയും മനസ്സാ പ്രാകി , കൌണ്ടറിലെ ചേട്ടനോട് പറഞ്ഞു ഒരു കണ്ണൂര്‍ , സ്ലീപ്പര്‍ ആ മാന്യദേഹം , യാതൊരു മാന്യതയുമില്ലാതെ പറഞ്ഞു അഞ്ചു മണിക്കു ശേഷം , സ്ലീപ്പര്‍ ക്ളാസ്സ് ടിക്കറ്റ് തരില്ല. എന്‍റെ നല്ല പ്രാണന്‍ പോയി, മലബാറില്‍ ഈ നേരത്ത് , ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ , ? എന്‍റെ മനസ്സു വായിച്ചെന്ന വണ്ണം അയാള്‍ പറഞ്ഞു ഒരു കാര്യം ചെയ്യു, തത്ക്കാലം ജനറല്‍ ടിക്കറ്റ് എടുക്കു എന്നിട്ട് സ്ലീപ്പറില്‍ കയറി ടി.ടിയോട് ചോദിച്ചാല്‍ അയാള്‍ ടിക്കറ്റ് ഉണ്ടെങ്കില്‍ തരും. ടിക്കറ്റുകള്‍ ഉണ്ടാവാറുണ്ട്. പുള്ളിക്കാരനു നന്ദി പറഞ്ഞു പത...

ആദ്യത്തെ തീവണ്ടി യാത്ര.

തീവണ്ടിയില്‍ ചെറുപ്പത്തില്‍ എപ്പോഴോ പഴനിയില്‍ പോയതാണ് ആകെയുള്ള ഒരു അനുഭവം . ഈ സംഭവം നടക്കുന്നത് ഏതാണ്ട് രണ്ടായിരത്തില്‍ ആണെന്ന് തോന്നുന്നു . ആലപ്പുഴ ബിച്ചു അയ്യര്‍ ജങ്ങ്ഷനിലുള്ള ബി . എസ് . എന്‍ . എല്‍ ഓഫീസില്‍ പോയ ശേഷം തിരികെ അലുവക്ക് വരാനായി ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോളാണ് പെട്ടന്ന് മനസ്സില്‍ ഒരു തോന്നല്‍ കടന്നു വരുന്നത് , ട്രെയിനില്‍ പോയലെന്താണ് ? ശരി , തീരുമാനിച്ചു ട്രെയിനില്‍ പോയിക്കളയം. അവിടെ നിന്ന് ബസില്‍ ആണെന്ന് തോന്നുന്നു റെയില്‍വേ സ്റ്റേഷനില്‍ എതിചെര്‍നു . കൌണ്ടറില്‍ ചെന്ന് " ആലുവ ഭാഗത്തേക്ക്‌ പോകുന്ന ഏറ്റവും അടുത്ത ട്രെയിന്‍ ഏതാണ് ? " മറുപടി " കുര്‍ള വരും " അലുവക്കുള്ള ഒരു ടിക്കറ്റ്‌ എടുത്തു. കുറെ ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ പൊങ്ങി വന്നു... എവിടെയാണ് ഈ സാധനം അവതരിക്കുന്നത് ? ഏതു കൂപയില്‍ ആണ് കയറേണ്ടത് ? പതുകെ പ്ലാട്ഫോമിലെ കടക്കാരനോട് ചോദിച്ചു " ചേട്ടാ കുര്‍ള ഏതു പ്ലട്ഫോര്‍മിലാണ് വരുന്നത് ? റൈറ്റ് ടൈം ആണെന്ന് തോന്നുന്നു അല്ലെ ?" ചേട്ടന്‍ പറഞ്ഞു " അതെ ഒന്നില്‍ ആണ് വരുന്നത് " ...

സുനാമിക്ക് അഞ്ചു വയസ്സ്

നിന്നെ കണി കണ്ടുണര്‍ന്നു ഞാന്‍ .. നിന്നിലെ നന്മ തൊട്ടറിഞ്ഞു ഞാന്‍ .... നീയായിരുന്നു എന്റെ ലോകവും , ജീവനും ... നിന്നിലെ നിന്നെ ഞാന്‍ അറിഞ്ഞു , നിന്നില്‍ പുളയ്ക്കുന്ന ജീവന്‍ എന്റെ സന്തോഷം കൂടിയായി.... നിന്നില്‍ ചാഞ്ഞു വീഴുന്ന പൊന്‍ വെയില്‍ എന്റെ കണ്ണിനു ഉത്സവമായി .... ഒരു നാള്‍ നീ മാറി സംഹാര രുദ്രയായി .... നിന്റെ വേദന നീ കുടഞ്ഞു തീര്‍ത്തു , പാവങ്ങളം കുഞ്ഞുങ്ങളുടെ മേല്‍ ... നീ തകര്‍ത്തു ഒരുപാടു നാള്‍ കൊണ്ട് കെട്ടി പൊക്കിയ സ്വപ്നങ്ങളും , ആശകളും നീ കഴുകി കൊണ്ട് പോയി ഞങ്ങളുടെ ലോകം.... വീണ്ടും കെട്ടി പോക്കുന്നു ഞങ്ങള്‍ , ചെറു കൂരകള്‍ .... നിന്റെ വരവ് കണക്കാക്കി തന്നെ, പോകാനായി വേറെ ഇടമില്ല ... നിന്റെ കരുണാക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് ..... വീണ്ടും , നിന്നെ കണി കണ്ടുനരുന്നു ഞാന്‍.....

വിദ്യാര്‍ത്ഥി സമരം

തൊണ്ണൂറു തൊണ്ണൂറ്റി രണ്ടു കാലത്തേ മാല്യങ്കര കോളേജിലേക്കുള്ള യാത്ര എന്നു പറഞ്ഞാല്‍ അതൊരു ദുസ്വപ്നം തന്നെയായിരുന്നു . ബസുകള്‍ കുറവാണു , ഉള്ളത് തന്നെ സമയത്ത് ഓടില്ല . ഇതിനെതിരെ എ . ഐ . എസ് . എഫ് ഒരു സമര പരിപാടിയുമായി മുന്നിട്ടിറങ്ങി . ഈ സംഘടനക്കു കോളേജില്‍ വല്ല്യ സ്വാധീനം ഒന്നും ഇല്ല , എന്നാലും പേരിനൊരു പാര്‍ട്ടി ഉണ്ട് എന്നു മാത്രം. സമരം ഒരു വല്ല്യ സംഭവം അകെണമെങ്കില്‍ ചുരുങ്ങിയത് ഒരു അമ്പതു ആളെങ്കിലും വേണം . അവസാനം ഒരു പ്രതിക്രിയ വാതം എന്നാ നിലക്ക് കോളേജിലെ ഒരു തല്ലിക്കൂട്ട്‌ സംഘടന അയ എം.സി.എസ്. എ യുടെ പിന്തുണ സ്വീകരിക്കാം എന്നു വെച്ചു . സമരം വിജയിക്കുകയാണെങ്കില്‍ ഇവരെ പിന്നീട് തല്ലിപരയാം എന്നും അതെല്ല തോല്‍കുകയാണെങ്കില്‍ കുറ്റം ഇവരുടെ തലയില്‍ ചാരം എന്നും, ഉന്നത തല യോഗം തീരുമാനിച്ചു. പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാര് വന്നതിന്റെ പിറ്റേ ആഴ്ച സമരം പ്രഖ്യാപിച്ചു. സമരത്തിന്‌ ശേഷം ജാഥ ആയി മൂതകുന്നതെക്ക് പോകണം. അവിടെ വെച്ചു ദേശിയ പത പതിനേഴു പിക്കറ്റ് ചെയ്യണം. ഇതാണ് പരിപാടി. കോളേജില്‍ നിന്ന് ജാഥ പുറപ്പെട്ടു , ഏതാണ്ട് നൂറോളം പേരുണ്ട്. മൂത്തകുന്നം ജങ്ഷനില്‍ എത്തിയപ്പോള്‍ ആണ് പണി...

ആദ്യാനുരാഗം

തിരുമാന്ധാം കുന്നു ക്ഷേത്രത്തിലെ ദീപാരാധന നടയിലാണോ , അതോ, മഹാരാജാസ് കോളേജിന്റെ നീണ്ട ഇടനാഴിയിലാണോ , ആല്ലെങ്കില്‍ .... ഏകാന്തമായിരിക്കുമ്പോള്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ പെയ്ത നനുത്ത മഴയില്‍ കുളിച്ചാണോ ? എനിക്കോര്‍മയില്ല , ഒരു പക്ഷെ , ഇവിടെയല്ലാം വെച്ച് ആ കരിമഷിയിട്ട , നീല സാഗരം ഓളം വെട്ടിയിരുന്ന കണ്ണുകള്‍ എന്നെ പിന്‍ തുടര്‍നിരുന്നു..... ആ കണ്ണുകളിലെ പ്രണയം , എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലേ ? ഇല്ലെങ്കില്‍ , എനിക്ക് ഒരിക്കലും കിട്ടില്ല എന്നറിഞ്ഞത് കൊണ്ട് ഞാന്‍ തന്നെ ഒഴിവാക്കിയതോണോ ..... അറിയില്ല. അറിയാതെയാണെങ്കിലും , എന്നില്‍ ഒരു പ്രണയത്തിന്റെ പനിനീര്‍ പുഷ്പം , ഇതള്‍ കൊഴിചിട്ടത് എന്റെ പ്രിയ രാധയായിരുന്നു...... ഒരു വസന്തത്തിന്റെ അവസാനം , എന്നോട് യാത്ര പറയുമ്പോള്‍ , എന്റെ ഉള്ളില്‍ അവള്‍ തന്ന പൂവില്‍ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു..... എന്റെ ഇഷ്ടം അവളോട്‌ ഞാന്‍ പറഞ്ഞിരുന്നില്ല, അത് കൊണ്ട് , അവളുടെ ഭാവിക്കായി , എന്റെ കണ്ണുകള്‍ നനയാതെ ആശംസ നേരാന്‍ എനിക്ക് കഴിഞ്ഞു...... എന്റെ ഹൃദയം നുറുങ്ങിയെങ്കില്‍ പോലും. പിരിയാന്‍ നേരം , അവളുടെ ആ കണ്ണുകള്‍ എന്നോട് പറഞ്ഞുവോ ? എന്റെ സ്നേഹം നീ മനസില...

കാട്ടാളന്മാര്‍

ഇരുപത്തിരണ്ടാം തീയതിയിലെ മനോരമയില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം ആണ് ഇത്രയും എഴുതാന്‍ സഹായിച്ചത് . അസുഖമായി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ഒരു ഓട്ടോ റിക്ഷ യുടെ കാറ്റു അഴിച്ചുകളയുകയാണ് ഒരു കാട്ടാളന്‍ . നോക്കൂ ആ കുഞ്ഞിന്റെ മുഖത്തെ കരച്ചില്‍, അവളുടെ അമ്മമ്മയുടെ മുഖത്തെ രോഷം പൂണ്ട സങ്കടം. ഈ സമര വേളയിലും അവരെ സഹായിക്കാന്‍ തയ്യാറായി ആ മനുഷ്യതമുള്ള ഓടോഡ്രൈവരെയും കാണാം ചിത്രത്തില്‍ . എന്നാല്‍ യാതൊരു മാനുഷിക പരിഗണനയും കാണിക്കാതെ എ കണ്ണില്‍ ചോരയില്ലാത്തവന്‍ ടയറിന്റെ കാറ്റു കുതികളയുകയാണ്. അവനും ഉണ്ടാവും ഈ പ്രായത്തിലുള്ള ഒരു കുട്ടി. ഇത്തരം ആളുകളെ നശിപ്പിക്കാനായി ഒരു അവതാരം ഈ ഭൂമിയില്‍ വരുന്നത് എന്നാണാവോ ? . ഈ ചിത്രം ഒരു തെളിവായ സ്ഥിതിക്ക്‌ ഈ ക്രൂരനെ ശിക്ഷിക്കെണ്ടാതാണ്. മനുഷ്യ ജീവന്റെ വില അറിയാത്തവനെ നിന്നോട് ഒന്ന് മാത്രം അടുത്ത ജന്മത്തിലെങ്കിലും നീ ഒരു മനുഷ്യന്റെ കുഞ്ഞായി ജനിക്കാന്‍ പ്രാര്‍ തിക്കു.

ഒരു മലയാളി കൂട്ടായ്മ

കഴിഞ്ഞ തണുപ്പ് കാലത്ത് , ഫാമിലി ഫ്ലാറ്റ് അന്വേഷിച്ചു നടക്കുകയാണ് എന്റെ രണ്ടു മലയാളി സുഹൃത്തുക്കള്‍ . സ്ഥലം സൗദി അറേബ്യയിലെ റിയാദ് . വരുമാനത്തിന് ഒക്കുന്ന ഒരു ഫ്ലാറ്റ് കിട്ടാനില്ല . അങ്ങനെയിരിക്കെ ഇവര്‍ ഒരു മലയാളിയെ കണ്ടു മുട്ടുന്നു . ഇദ്ദേഹം ആണെങ്കിലോ ഇത്തരം വീടുകള്‍ ആവശ്യക്കാര്ക് ശരിയാക്കി കൊടുക്കുന്ന ആളും . തേടിയ വള്ളി കളില്‍ ചുറ്റി എന്നു സന്തോഷിച്ചു ഈ പാവങ്ങള്‍ . കുറെ കണ്ടു ഒന്നും ഇഷ്ടപെട്ടില്ല , അവസാനം ഈ ഇടനിലക്കാരന്‍ പറഞ്ഞു " സാരമില്ല വേറെയും എന്റെ കയ്യിലുണ്ട്. നമുക്ക് നാളെ പോകാം . തല്‍കാലം എന്റെ വീട്ടില്‍ ഒന്ന് കയറിയിട്ട് പോകാം ഇവിടെ അടുത്താണ്. " അനിലും , ബാബുവും സുഹൃത്തുക്കളെ അങ്ങനെ വിളിക്കാം , കേട്ടപാതി ക്ഷണം സ്വീകരിച്ചു , അയാളുടെ വീട്ടില്‍ പോയി. അവിടെ ചെന്ന് കഴിഞ്ഞപ്പോള്‍ അയാളുടെ സ്നേഹപൂര്‍ണമായ ഓഫര്‍ " നല്ല വാറ്റിയ സാധനം ഇരിപ്പുണ്ട് എടുക്കട്ടെ ?" ഇവരാകട്ടെ സ്ഥിരം കഴിക്കുന്ന ആളുകളല്ല മാത്രവുമല്ല വാറ്റിയ സാധനം ഇതുവരെ കഴിച്ചിട്ടുമില്ല. മാത്രമല്ല സൗദി ഒരു മദ്യ വിരുദ്ധ രാജ്യം കൂടി ആണ്. എന്നാലും അയാളെ വിഷമിപ്പിക്കന്ദ എന്നു കരുതി...

ഇത് താനെടാ പോലീസ് (തമിഴ്) .

രണ്ടായിരത്തി ആറില്‍ മൂത്ത മകന്റെ തല മുണ്ഡനം ചെയ്യാനായി പഴനിയിലേക്ക് പോകുന്നു . ഞാനൊഴിച്ചുള്ള എല്ലാവരും രാവിലെ തന്നെ പുറപ്പെട്ടു . വളരെ അത്യാവശ്യമുള്ള ജോലി ഉണ്ടായിരുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് എറണാകുളത്തുനിന്നും രാത്രി പുറപെടുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ പോകാനാണ് ഞാന്‍ തീരുമാനിച്ചത് . ആഴ്ച അവസാനം ആയതിനാലും ദൂരെ ട്രിപ്പ്‌ ആയതിനാലും നല്ല പോലെ കഷ്ടപ്പെട്ടതിനു ശേഷം ആണ് സീറ്റ്‌ കിട്ടിയത് . വെളുപ്പിന് ഏകദേശം രണ്ടു മണിയോടെ പഴനി സ്റ്റാന്‍ഡില്‍ വണ്ടി എത്തി. വെളുപ്പിന് ആ നേരമായതിനാല്‍ സ്ഥലത്തൊക്കെ ആളുകള്‍ കുറവ്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ വരുന്നത്. എനിക്ക് പോകേണ്ട ലോഡ്ജിന്റെ പേരുമാത്രമേ എനിക്കറിയാം. ഞാന്‍ അങ്ങിനെ കുന്തം വിഴുങ്ങിയ പോലെ നില്‍കുന്ന കണ്ടപ്പോള്‍ കുതിരവണ്ടിക്കാരും ഓട്ടോ റിക്ഷക്കാരും അടുത്ത് വരന്‍ തുടങ്ങി, എങ്കെ പോണം സര്‍ എന്നെല്ലാം ചോദിച്ചു. എനിക്കാനെങ്ങില്‍ ഇവരുടെ കൂടെ പോകാനും മടി. അടുത്ത് നില്‍കുന്ന രണ്ടു പോലീസുകാരുടെ സഹായം തേടാം എന്നു വിചാരിച്ചു. ഞാന്‍ അവരുടെ അടുത്ത് പോയി ചോദിച്ചു " സര്‍ ഈ ശുഭം ലോഡ്ജെ എങ്കെ ?" അവര്‍ പര...

സുനിത കൃഷ്ണന്റെ ചോദ്യങ്ങള്‍

ഇവിടെ കാണാവുന്ന ഈ വീഡിയോ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് . കുഞ്ഞുങ്ങള്‍ ഒരു വീട്ടില്‍ ദൈവത്തിനു പകരം വരുന്നവരാണ് എന്ന് പറയപ്പെടുന്നു . എന്നാല്‍ കമന്ധരായ ആളുകള്‍ ഈ ദൈവ സൃഷ്ടികളെ ക്രൂരമായ പീടനതിനു വിധേയമാക്കുന്നു . സുനിത ഇവിടെ പറഞ്ഞ സംഭവങ്ങളില്‍ മൂനിലെയും ഇരകള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണ് . ഞാനും ഈ ലോകതിലനല്ലോ ജീവിക്കുന്നത് എന്നോര്‍ത്ത് നമ്മളോരോരുത്തരും തല താഴ്ത്തണം . സുനിത പറയുമ്പോലെ ശീതികരിച്ച മുറികലിരുന്നു എല്ലാവര്‍ക്കും ശിശുവിന്റെ നേരെയുള്ള ആക്രമണത്തിന് എതിരെ അക്രോശിക്കം,ചാനലുകളില്‍ അഭിമുഖം നടത്തം. പക്ഷെ എത്ര പേരുണ്ട് അവര്‍ക്ക് ഒരു അത്താണി ആയിതീരുന്നത് ? ലോകോത്തരമായി ഒരു മുന്നേറ്റം അല്ല വേണ്ടത്. പകരം നമ്മുടെ ചെറിയ ലോകത്തില്‍ നിന്നുള്ള ഒരു കൈ സഹായം. സുനിതക്ക് ആശംസകള്‍ .

വഴിയോരകാഴ്ചകള്‍

തണുപ്പിലേക്ക് കൂപ്പുകുത്തുന്ന ഈ കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ ജോസഫ്‌ ചേട്ടനെ റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു കണ്ടത് . ഒരു പ്രമുഖ ഷു കമ്പനിയുടെ ഡെലിവറി വാനില്‍ നിന്നും കാര്‍ടന്‍ ഇറക്കി വെക്കുകയായിരുന്നു പുള്ളി അപ്പോള്‍ . ദേഹമാകെ ക്ഷീണിച്ചിരിക്കുന്നു . മുഷിഞ്ഞ വേഷം , പെട്ടെന്ന് ജോലി തീര്‍ത്തു കൂടണയാനുള്ള ഒരു തിടുക്കം ആ ജോലിയിലും മുഖത്തും ഉണ്ട് . ഞാന്‍ ഒന്നും കൂടി നോക്കി ആള്‍ അത് തന്നെ എന്ന് ഉറപ്പുവരുത്തി എന്നിട്ട് വിളിച്ചു ജോസഫ്‌ ചേട്ടാ , ആളാകെ അമ്പരന്നു എന്നെ നോക്കി , മനസിലായില്ല . കാരണം എന്നെ ഓര്‍ത്തിരിക്കാനുള്ള ബന്ധം ഒന്നും ഞങ്ങള്‍ തമ്മിലില്ല . എന്റെ ഒരു സുഹൃത്ത് വഴി ആണ് ഞാന്‍ ജോസഫ്‌ ചേട്ടനെ പരിചയപ്പെടുന്നത് , പുള്ളിയുടെ പുതിയതായി പണി കഴിപ്പിച്ച വീടുതമാസത്തിന്റെ അന്ന് . ഒരു ദൂര യാത്രയുടെ അന്നാണ് എന്റെ അടുത്ത സുഹൃത്ത് ജൈസണ്‍ എന്നോട് പറയുന്നതു " എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങുണ്ട് , പോകുന്ന വഴിയില്‍ അവിടെ കയറണം , കുറച്ചു സമയം ചിലവാക്കിയ ശേഷം നമുക്കു ഇറങ്ങാം " അങ്ങിനെയാണ് ഞ...

വായു ഭാരതം അഥവാ എയര്‍ ഇന്ത്യ

ഡിസംബര്‍ മാസം രണ്ടാം തീയതി എയര്‍ ഇന്ത്യ ഓഫീസ് രവിപുരം . ഞാന്‍ സൗദി അറേബ്യയിലേക്ക് തിരിച്ചുപോകാനുള്ള എന്റെ ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാനായി അവിടെ ചെന്നിരിക്കുകയാണ് . അവിടിരിക്കുന്ന മാന്യദേഹം എന്റെ ടിക്കറ്റ്‌ മുംബൈ വഴി ഉറപ്പാക്കി തന്നു . അതനുസരിച്ച് മൂനാം തീയതി ഞാന്‍ കെട്ടും കിടക്കയും ആയി വിമാനത്താവളത്തില്‍ എത്തി. എന്റെ സുഹൃത്ത് കൂടി വരേണ്ടതിനാല്‍ ഞാന്‍ പുറത്തു കാത്തുനില്‍ക്കുകയാണ് , ആ സമയം വെറുതെ എയര്‍ ഇന്ത്യ കൌണ്ടര്‍ പോയി ടിക്കറ്റ്‌ ഒന്നും കൂടി ചെക്ക് ചെയ്തു. അപ്പോഴാണ് രസകരമായ എ വിവരം അറിയുന്നത് " എനിക്ക് പോകേണ്ട വിമാനം റദ്ദാക്കി " കൂടുതല്‍ വിവരങ്ങള്‍ക്കായി ഡ്യൂട്ടി ഉദ്യോഗസ്ഥനെ കാണുക എന്ന നിര്‍ദേശവും കിട്ടി. ഒരു സ്ത്രീ ആണ് തല്‍ സ്ഥാനത്ത് ഇരിക്കുന്നത്. ഞങ്ങള്‍ വിവരം പറഞ്ഞപ്പോള്‍ കുതിരമുഖതു നിന്നുള്ള മറുപടി " ആ വിമാനം റദ്ദാക്കി വേണമെങ്കില്‍ ശനി ആഴ്ച പോകുന്ന ഒരു വിമാനത്തില്‍ കയറ്റി വിടാം" കൂടെയുള്ള രണ്ടു പേരുടെ വിസ പിറ്റേ ദിവസം തീരുകയാണ് അവരുടെ മുഖത്ത് സങ്കട കടല്‍ . ദകിനിയുടെ മുഖതോ പരിഹാസം,പുച്ഛം....... അവസാനം ഒച്ചവെച്ചും തല്ലുപിടിച്ചും,കാലുപിടി...

അമ്മതൊട്ടില്‍

ഏതാണ്ട് അഞ്ചെട്ടു കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആണിത് . ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന പേരുകള്‍ വ്യാജം ആണ് . പക്ഷെ കഥ സത്യം ആണ് . വ്യവസായ സഹകരണ സംഘം പുറത്തിറക്കിയ വിദ്യാലയങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സോഫ്റ്റ്‌വെയര്‍ അന്നത്തെ പ്രതിപക്ഷ നേതാവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്നേഹിയുമായ ശ്രീ അച്യുതാനന്ദന്റെ മുന്നില്‍ അവതരിപ്പിക്കുവനായി ഞാന്‍ ഉള്‍പെടുന്ന ഒരു നാലംഘാ സംഘം അനന്തപുരിയിലെത്തി . ഞാന്‍ സബീഷ് ഇന്ദുലേഖ ദിവ്യ ഇതാണ് അംഗങ്ങള്‍. തീവണ്ടിയില്‍ വെച്ചു പരിചയപെട്ട ഒരു സഖാവിന്റെ സഹായത്താല്‍ വി എസിനെ കാണാനായി ഒരു മണിക്ക് അനുവാദവും കിട്ടി. ഞാനും ഇന്ദുലേഖയും കൂടി വി എസിനെ കണ്ടു കാര്യങ്ങളെല്ലാം പറഞ്ഞു ഒരു ചെറിയ ഡോകുമെന്ടഷനും നല്കി. എല്ലാംകൂടെ കുറച്ചു സമയമേ എടുത്തുള്ളൂ. അതിനുശേഷം അധ്യാപക സംഘടന ഭാരവാഹികളുടെ അപ്പീസിനെ ലക്ഷ്യമാക്കി മണ്ടിതുടങ്ങി. ഈ പോകുന്ന വഴിയിലാണ് ആയിടെ പ്രശസ്തമായ അമ്മതൊട്ടില്‍. ഇതു കണ്ടപ്പോള്‍ ഇന്ദുലേഖ ഒരാഗ്രഹം പ്രകടിപ്പിച്ചു. നമുക്കിതോന്നു കണ്ടാലോ ? ഞാനും ഇതു കേട്ടതല്ലാതെ കണ്ടിട്ടില്ല. സംഭവം ഒന്നു ചുറ്റി നടന്നു കണ്ടു, അതോടൊപ്പം അവിടെ എത്...

ജ്യോനവന് വിട ....സ്നേഹത്തോടെ

നിന്നിലേക്കെത്തുവാന്‍ വൈകി ഞാന്‍ നിന്നെയറിയുവാനായ് താമസിച്ചു ഞാന്‍ നിന്റെ വരികള്‍ക്കായി ഞാന്‍ കാതോര്‍ത്തപ്പോഴേക്കും നിന്റെ തൂലിക നിശ്ചലമായിരുന്നു.... എഴുതുവാനായി നിനക്കേറെയുണ്ടായിരുന്നില്ലേ, എന്തേ സതീര്‍ത്ഥ്യ നീ മിണ്ടാതായത്. ഞാനോര്‍ത്തു ഞങ്ങളുടെ പിന്‍വിളിക്കായ് നീ പിണങ്ങി നില്‍ക്കുകയായിരിക്കും എന്ന്. നിനക്കായ് പ്രാര്‍ത്ഥിച്ചു ഞങ്ങള്‍, വിളിപ്പുറത്തുള്ള ദൈവങ്ങളെ.... പക്ഷെ ആ ദൈവസന്നിധി ആയിരുന്നു അവര്‍ നിനക്കായ് ഒരുക്കിവെച്ചിരുന്നത്.... സുഹൃത്തെ ഉറങ്ങുക,സ്വസ്ഥമായ് ശയിക്കുക വീണ്ടും കണ്ടുമുട്ടുന്ന സമയം വരെയുള്ള ഇടവേളയില്‍ ഞങ്ങള്‍ കണ്ണിമയ്കാതെ കാത്തിരിക്കാം. മയങ്ങുക....ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ നീ എപ്പോഴുമുണ്ടായിരിക്കും.... ഞങ്ങളുടെ ഓര്‍മ്മകളില്‍ നീ മിണ്ടിക്കൊണ്ടേയിരിക്കും.... വിട.....

മഴ നനഞ്ഞു വന്ന സ്നേഹം ....

ഞാന്‍ അവളെ കാണുമ്പോള്‍ മഴ മാറിനിന്ന ഒരാകാശമായിരുന്നു. പക്ഷെ എന്നെ കണ്ടപ്പോഴാകട്ടെ പെയ്യാനായി ഒരുകൂട്ടി നിന്ന കാര്‍മേഘങ്ങള്‍ അവളുടെ മുഖത്തുണ്ടായിരുന്നു. ഞാനായേക്കും അവളുടെ ഭാവി ഭര്‍ത്താവ് എന്നറിഞ്ഞപ്പോഴാകട്ടെ ആ മുഖത്തു വിരിഞ്ഞതെന്താണെന്നോര്‍മ്മയില്ല. ഞാന്‍ മഴയെ സ്നേഹിച്ചിരുന്നു... ഒരു പാട്. മഴ പെയ്യുന്ന വെളുപ്പാന്‍ കാലങ്ങളില്‍ മൂടിപുതച്ചുങ്ങാതെ ജനാലവിരിക്കപ്പുറം പുളിമരത്തിലെ ഇലകളിലുടെ അവയെ സ്നേഹിച്ചിറങ്ങുന്ന മഴതുള്ളികളെ കാണാനായിരുന്നു എനിക്കിഷ്ടം. മടിച്ചു മടിച്ചു തല നീട്ടിനോക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ആ തുള്ളികളിലുടെ ആയിരം വര്‍ണ്ണങ്ങളായി മാറുന്നത് കണ്ട് ഞാന്‍ സന്തോഷിച്ചിട്ടുണ്ട്. എന്റെ ഇഷ്ടങ്ങള്‍ എന്നേപോലെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എന്റെ സ്വപ്നങ്ങള്‍ ഒരിക്കലും എനിക്കു സത്യം ആയിതീര്‍ന്നിട്ടില്ല. അതുപോലെ തന്നെ ഈ പെണ്‍കുട്ടിയും മഴക്കാലരാത്രിയില്‍ കണ്ടുമറന്ന ഒരു സ്വപ്നം പോല,ഒരിക്കലും തീരരുതെ എന്നാഗ്രഹിച്ച ഒരു യാത്രപോലെ എനിക്ക് ഭൂതകാലത്തില്‍ വിട്ടു കളയേണ്ടിവരും എന്നു കരുതിയിരുന്നു. പക്ഷെ മഴയുടെ സാന്നിദ്ധ്യത്തില്‍ ഒരു ജൂലായ് മാസത്തില്‍ അവളുടെ വിരലില്‍ ...

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി...

മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോയ്ക്കോണ്ടിരിക്കുന്നത്. കൂനിന്‍മേല്‍ കുരുപോലെ പാര്‍ട്ടിക്കേറ്റ കനത്തപരാജയവും. പക്ഷെ ഇത് കോണ്‍ഗ്രസ്സിന്റെ നേട്ടമായി കണക്കാക്കാനാകില്ല. കേരളം സ്വീകരിച്ചുപോരുന്ന ഒരു രീതി മാത്രം ആണ് ഇതെന്നു മാത്രം. ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ജനങ്ങള്‍ നൊട്ടേഷനുകള്‍ മാറുന്നു....എക്സ് അല്ലെങ്കില്‍ വൈ. അവര്‍ക്ക് വേറൊരു ഓപ്ഷന്‍ ഇല്ല. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള , അല്ലെങ്കില്‍ അവരുടെ ആശയങ്ങളോടോ മറ്റെന്തെങ്കിലിനുമോടോ ഉള്ള താല്‍പര്യത്തിന്റെ പുറത്തോ അല്ല. അവര്‍ക്കറിയാം മൂല്ല്യങ്ങള്‍ മാറുന്നില്ല എന്ന് മറിച്ച് നൊട്ടേഷനുകള്‍ മാത്രമാണ് മാറുന്നത്. അതവിടെ നില്‍ക്കട്ടെ..... പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുകയാണോ എന്നുള്ള ഭയപ്പാടിന്റെ അടുത്താണ് നാം നില്‍ക്കുന്നത്. കേരളത്തിലും ബംഗാളിലും മാത്രം വേരുകളുള്ള ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങിയിരിക്കുന്നു. അപ്പോഴും മന്ത്രിപുംഗവന്‍മാര്‍ പറയുന്നത് ഇത് ഭരണത്തോടുള്ള ജനങ്ങളുടെ വിലയിരുത്തല്‍ അല്ല എന്നാണ്. പിന്നെ എന്താണ് ഈ തോല്‍വിയുടെ കാരണം ? കമ്മ്യ...

പുതുമഴ

ഒരു പുതുമഴനനയാന്‍ നീ കൂടി ഉണ്ടായിരുന്നെങ്കില്‍ ഓരോ തുള്ളിയെയും ഞാന്‍ നിന്റെ പേരിട്ടു വിളിച്ചേനെ.... ഒടുവില്‍ നാം ഒരു മഴയായി തീരുംവരെ... ഓരോ തുള്ളിയായി ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരുന്നേനെ..... നിന്റെ മുടിത്തുമ്പില്‍ നിന്നും അടര്‍ന്നു വീഴുന്ന തുള്ളികള്‍ എന്നില്‍ തീര്‍ത്ഥമായി പൊഴിഞ്ഞേനെ... നിന്റെ നീലകടക്കണ്‍കോണില്‍ ഞാന്‍ എനിക്കിഷ്ടപ്പെട്ട അസ്തമയങ്ങള്‍ കണ്ടേനെ... നിന്റെ അധരങ്ങളിലൂറുന്ന ദ്രാക്ഷാഫലച്ചാറുകള്‍ എനിക്കായ് അമൃതവര്‍ഷമായേനെ.... നീ എന്നില്‍ പുണ്യമായ് നിറയുന്ന നേരത്തിനായ് ഈ നിലാവില്‍ ഞാന്‍ നനഞ്ഞു......

അപ്പുക്കുട്ടന്റെ വീരകൃത്യങ്ങള്‍

എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ജീവിക്കുന്ന ഒരാളാണ് ഈ കഥയിലെ നായകന്‍ അപ്പുക്കുട്ടന്‍. സൂക്ഷിച്ചുനോക്കിയാന്‍ ഇതുപോലെ ഒരാളെ നിങ്ങളുടെ അടുത്തും കാണാനാവും. ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഞാന്‍ ഉപയോഗിച്ചിട്ടില്ല. ഇത്തരം ആളുകള്‍ എല്ലായിടത്തും ഉണ്ടാകും. സിനിമാക്കാര്‍ ഇവരെ ഉപയോഗിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എന്റെ നാട്ടുകാരന്‍ അത്തരം സംവിധായകരുടെ ഒന്നും കണ്ണില്‍ പെട്ടിട്ടില്ല. ഇദ്ദേഹം നാട്ടിലെ ഒരു പ്രധാന തറവാട്ടിലെ ഒരു യുവ വൃദ്ധനാണ്. അപ്പുക്കുട്ടന്റെ തറവാട്ടില്‍ ധാരാളം നെല്‍കൃഷിയൊക്കെയുള്ള കാലത്തെ ഒരു സംഭവത്തില്‍ നിന്നും തുടങ്ങാം. കൊയ്ത്തിനും മെതിക്കുംശേഷം നെല്ല് ബന്ധുവീ‌ടുകളിലേക്കൊക്കെ കൊടുത്തയക്കുന്ന ഒരു പതിവുണ്ട്. അപ്പുക്കുട്ടന്‍ ഒരു ദിവസം ഇങ്ങനെ ഒരു ചാക്കു നെല്ലുമായി തന്റെ ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നു. പറവൂരിനടുത്ത ഏതോ ഒരു സ്ഥലത്താണ് അപ്പുക്കുട്ടന്റെ ചേച്ചിയെ കല്ല്യാണം കഴിച്ചയച്ചിരിക്കുന്നത്. അപ്പുക്കുട്ടന്‍ ബസ്സുകയറി ചേച്ചിയുടെ വീട്ടില്‍ അതി രാവിലെ ചെന്നു. രാവിലെ അനിയനെ കണ്ട ചേച്ചി സന്തോഷത്തോടെ... ചേച്ചി - ഏന്താ അപ്പുക്കുട്ടാ നീ രാവിലെ തന്നെ ? എന്തെങ്കിലും വിശേഷമുണ്ടോ,വീട്ടീല്‍ അപ്പു...

കര്‍ണ്ണകാണ്ഡം

മഹാഭാരതചരിതത്തിലെ അനേകം കഥാപാത്രങ്ങളില്‍ ഏറ്റവും നിന്ദിക്കപ്പെട്ടവനും,വെറുക്കപ്പെട്ടവനും,കളിയാക്കപ്പെട്ടവനും,ആയ ഒരു കഥാപാത്രമാണ് കര്‍ണ്ണന്‍ കുന്തീദേവിയുടെ കനിഷ്ഠപുത്രനായി ജനിക്കുകയും,സൂതപുത്രനായി വളര്‍ത്തപ്പെടുകയും ചെയ്തവനാണ് കര്‍ണ്ണന്‍. അവസാനം സ്വന്തം അനുജനാല്‍ യുദ്ധഭൂമിയില്‍ വെച്ച് കര്‍ണ്ണന്‍ കൊല്ലപ്പെടുന്നു. മഹാഭാരതം ഒന്നുകൊണ്ട് മാത്രം കര്‍ണ്ണനെകുറിച്ച് മനസ്സിലാക്കുവാനോ,പഠിക്കുവാനോ സാധിക്കുമെന്നു തോന്നുന്നില്ല. താഴെ പറയുന്ന നാല് പുസ്തകങ്ങള്‍ വായിച്ച ശേഷം എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. ഒന്ന്. മഹാഭാരതം - തമ്പുരാന്‍ രണ്ട്. ഭാരതപര്യടനം - മാരാര്‍ മൂന്ന്. രണ്ടാമൂഴം - എം.ടി. നാല്. ഇനി ഞാന്‍ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണന്‍. മഹാകവി വ്യാസന്‍ മഹാഭാരതം എഴുതുമ്പോള്‍ ഇട്ടിട്ടുപോയ ചില അര്‍ത്ഥഗര്‍ഭങ്ങളായ,ദീര്‍ഘ മൌനങ്ങളുണ്ട്. പിന്നീട് വായിക്കുന്നവര്‍ക്ക് പൂരിപ്പിക്കുവാന്‍ വേണ്ടി. ആ മൌനവ്യാഖ്യാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം. മരണം വന്നു വാതില്‍ക്കല്‍ തട്ടിവിളിച്ച സന്ദര്‍ഭത്തില്‍പോലും,രണ്ടാമൂഴം പൂര്‍ത്തിയാക്കാന്‍ താന്‍ മറഞ്ഞ നിന്നു എന്ന് എം.ടി. രണ്ട...

ഈ വിഷുവിന് അച്ഛനെവിടെയാ ?

ഈ വിഷുവിന് അച്ഛനെവിടായാ ? എല്ലാ തവണയും അച്ഛനെനിക്ക് കൈനീട്ടം തരാറുള്ളതല്ലെ. ഇന്നുമാത്രമെന്താ ജോലി കഴിഞ്ഞ് വരാത്തെ ? എവിടെയാ ഈ റിയാദ് ? പപ്പുമാമന്റെ ദുബായ്ക്കും,ജെസ്സ് മാമന്റെ ഖത്തറിനും അടുത്തു തന്നെയാണോ ഈ സ്ഥലം ? കുറെ ദൂരം പോകണോ ? ഫോണിലുടെ സംസാരിച്ചാല്‍ മാത്രം മോന് പോര....നേരിട്ട് കാണണം. ഇപ്പ തന്നെ കാണണം. പിന്നെ ഈ വിഷുവിന് ഞാന്‍ അമ്മയുടെ വീട്ടിലാണ്, അച്ചാച്ചനോട് ചോദിച്ചിട്ടു തന്നെയാ പോയത്. പോകാനിറങ്ങിയപ്പോള്‍ അച്ചാച്ചന്‍ പറയുകാ...എന്നത്തെയും പോലെ...നീ അവിടെ ചെന്ന് തകര്‍ക്കരുത്,അസുഖം ഒന്നും വരുത്തിവെയ്ക്കരുത് എന്ന്. ഞാന്‍ എപ്പഴെത്തെയും പോലെ ശരി പറഞ്ഞു ...ചിരിച്ചു....അച്ചാച്ചനും ചിരിച്ചു... പക്ഷെ അച്ഛാ...ഇത്തവണ എനിക്കു അസുഖം ഒന്നും വരില്ല കേട്ടോ...ഞാന്‍ പുതിയ മരുന്നു കഴിച്ചു തുടങ്ങിയല്ലോ....കമ്മത്ത് ഡോക്ടറിന്റെ മരുന്നല്ല, വേറെ ഒരു സ്ഥലത്ത് നിന്നാണ് ഇത്തവണ അച്ചാച്ചന്‍ മരുന്നു വാങ്ങിയത്. ഞാനും അച്ചാച്ചനും,അച്ചാമ്മയും കൂടെ പോയാണ് മരുന്ന് വാങ്ങിയത്. പിന്നെ ഇത്തവണ ഞാന്‍ കളിപ്പാട്ടം ഒന്നും വാങ്ങിതരാന്‍ പറഞ്ഞില്ല,നാസറ് ചേട്ടന്റെ കാറിനാണ് പോയത്. നാസര്‍ ചേട്ടന്‍ നല്ല സ്പീഡിലാണ് പോയത്,കളിപ്പാ...

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍

എനിക്കു പ്രിയപ്പെട്ട മൂന്നു ഗാനങ്ങള്‍ എന്ന തലക്കെട്ട് ഇതിനു ചേരുന്ന ഒന്നല്ല,കാരണം എനിക്കു പ്രിയപ്പെട്ടതായി അനേകം ഗാനങ്ങളുണ്ട്. സംഗീതം ഇഷ്ടപെടുന്ന സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടതായി കുറെ ഗാനങ്ങളുണ്ടായിരിക്കും. എന്നാല്‍ ചില ഗാനങ്ങള്‍,ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതായി തോന്നും. ചിലപ്പോള്‍ അത് നിങ്ങള്‍ വളരെ കാലത്തിനു ശേഷം കണ്ടു മുട്ടുന്ന സുഹൃത്തിനെ കാണുമ്പോള്‍ എവിടെ നിന്നെങ്കിലും ഒഴുകി വരുന്നതാകാം. അല്ലെങ്കില്‍ നിങ്ങളുടെ കാമുകിയോ,ഭാര്യോ അരികിലുള്ളപ്പോള്‍ മ്യൂസിക്ക് സിസ്റ്റത്തില്‍ പാടുന്നതാകാം. ഇനിയതല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആരെങ്കിലും പാടുന്നതാകാം. ശരിക്കും ഇതാണ് കാര്യം,നിങ്ങള്‍ തീരുമാനിക്കു തലക്കെട്ട് ഇതു മതിയോ എന്ന്. ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ ... എനിക്കിഷ്ടപ്പെട്ട അനേകം ഗാനങ്ങളുണ്ട് എന്ന് അതില്‍ ചില പ്രത്യേക സന്ദര്‍ഭത്തില്‍ ഞാന്‍ കേട്ട,എന്റെ മനസ്സിനെയാകെ ഒരു തൂവല്‍ പോലെ പറത്തിവിട്ട ചില ഗാനങ്ങളുണ്ട്. ആ ഗാനങ്ങളും, അവ ഞാന്‍ കേട്ട സന്ദര്‍ഭങ്ങളും. ഒന്ന്. ഹരിവരാസനം സ്ഥലം. ശബരിമല സമയം ഏകദേശം പതിനൊന്നുമണി രാത്...

എന്റെ ചേട്ടാ .... മലയാളിയായിരുന്നോ ? ....

ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെയെല്ലാം മലയാളിയുണ്ട്. കുറെ നാളുകള്‍ക്കു മുമ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന ഒരു ചിത്രം ഓര്‍മ്മ വരുന്നു. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്ന സമയം അവിടെ ചായക്കട നടത്തുന്ന മലയാളിയായ വാസുചേട്ടന്റെ ചിത്രം. പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലെ ഒരേടില്‍,അദ്ദേഹം ബാലിദ്വീപുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് എന്നു തോന്നുന്നു, ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒരു ചെറിയ ദ്വീപു കാണാന്‍ പോകുകയും അവിടെയുള്ള ഏക കട നടത്തുന്ന കോഴിക്കോടുകാരനായ ഒരു മലയാളിയെ അദ്ഭുതത്തോടെ പരിചയപ്പെടുന്ന കഥ പറയുന്നുണ്ട്. അങ്ങിനെ മലയാളിയും,മലയാളവും ഇല്ലാത്ത നാടില്ല. എനിക്കുണ്ടായ അനുഭവം മറ്റൊന്നാണ്. സ്ഥലം , സൌദി അറേബ്യയിലെ റിയാദിലെ,പ്രശസ്തമായ ഗ്രനേഡസെന്റര്‍ ഷോപ്പിംഗ് മാളിലെ ഫുഡ് കോര്‍ട്ട്. ഇവിടെ ലോകോത്തര ബ്രാന്‍ഡുകള്‍ എല്ലാം കിട്ടും. മക്ഡൊണാള്‍ഡ്,ഡൊമിനോസ്സ്,പിസ്സാഹട്ട് എല്ലാം ..... ഇവിടേക്കാണ് ഞങ്ങള്‍ നാലു മലയാളി സുഹൃത്തുക്കള്‍ ഒരു വ്യാഴാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കാനായി ചെല്ലുന്നത്. എല്ലാ കടകളിലും കയറിയിറങ്ങി അവസാനം മക്ഡൊണാള്‍ഡ്സില്‍ എത്തിചേര്‍ന്നു. അപ്പോഴേക...

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍

വര്‍ഷം എത്ര കഴിഞ്ഞാലും, ഋതുക്കള്‍ മാറി വന്നാലും, നമ്മളെ വിട്ടുപിരിയാത്ത ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. കാലം ഏതു മുറിവും ഉണക്കും എന്ന് പറയാറുണ്ടെങ്കിലും, ജീവന്‍ ഉടലില്‍ നിന്നും വിട്ടു പിരിയുന്നതു വരെ വിടാതെ പിന്തുടരുന്ന ചില വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടായിരിക്കും. അത് ഒരു പക്ഷേ നാം ഇടപെട്ട ഒരു സംഭവമായിരിക്കും,കണ്ടുനിന്ന ഒന്നായിരിക്കും. ചിലപ്പോള്‍ നമുക്കു വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും സംഭവിച്ചതായിരിക്കും. പക്ഷെ ഇതു സംഭവിച്ചത് എന്റെ കലാലയ ജീവിതത്തിനിടയിലാണ്. ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിരണ്ട്,പ്രീഡിഗ്രി രണ്ടാം വര്‍ഷം. ഞാന്‍ പഠിച്ച കോളേജ് മഹാരാജാസ് പോലെയോ,യു.സി.പോലെയോ വലുതായ ഒന്നല്ലായിരുന്നെങ്കിലും ചെറുതുമല്ലായിരുന്നു. എസ്.എന്‍.എം കോളേജ് മാല്ല്യങ്കര. മഹാത്മാവിന്റെ പേരിലുള്ള യൂണിവേഴ്സിറ്റിയുടെ എറണാകുളം ജില്ലയിലെ അവസാനത്തെ കോളേജ്. ചുറ്റുപാടും ചകിരിപാടം കൊണ്ടു പൊതിഞ്ഞ കോളേജ്. ഉള്ളതുകൊണ്ട് ഓണം എന്ന പോലെ നിലവിലുള്ള അടിസ്ഥാനസൌകര്യംകൊണ്ട് അടിച്ചുപൊളിച്ചു ജീവിച്ചുപോകുന്നു. അല്ലെങ്കില്‍ തന്നെ സെക്കന്റ് ഗ്രൂപ്പ്,ബി ബാച്ച് എന്നാല്‍ തല്ലിപ്പൊളികളെ മാത്രം തിരഞ്ഞെടുത്ത് ...

കണ്ണേ മടങ്ങുക...മനസ്സേ ലജ്ജിക്കുക....

ഭദ്രേ മയങ്ങുക , ശാന്തമായ് ഉറങ്ങുക , കണ്ണിമയ്ക്കാതെ ഈ ഇടവേളയില്‍ നിന്റെ നിദ്രക്കു ഞാന്‍ കാവലിരിക്കാം ( ഒ . എന്‍ . വി - ശാര്‍ങ്ഗപക്ഷികള്‍ ) പോയ മാസം നടുക്കമുണര്‍ത്തുന്ന ഒരു വാര്‍ത്ത മാതൃഭൂമി ദിനപത്രത്തിന്റെ ഉള്‍താളുകളില്‍ ഇടം പിടിച്ചിരുന്നു. വൃദ്ധദമ്പതികളെ മക്കള്‍ വഴിയിലുപേക്ഷിച്ചു ക‌ടന്നു കളഞ്ഞു. ഇരുട്ടിന്റെ മറവിലാണ് ആ സര്‍പ്പസന്തതികള്‍ ഈ കൊടും ക്രൂര കൃത്യം ചെയ്തത്. കൈവളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി കണ്ണുംനട്ടായിരിക്കില്ലേ ആ അച്ചനമ്മമാര്‍ സ്വന്തം മക്കളെ നോക്കിയിരിക്കുക.ഒന്നു തുമ്മിയാല്‍,ഉറക്കത്തില്‍ ഒന്നുറക്കെ കരഞ്ഞാല്‍,ഒരു വേദന വന്നാല്‍ തന്റെ പിഞ്ചുകുഞ്ഞിനേക്കാള്‍ നോവുന്നത്,അവരുടെമാതാപിതാക്കളുടെ നെഞ്ചകം ആയിരിക്കും. വലുതായി വരുന്തോറും ആ ആധി കൂടി വരുന്നു. സ്കൂളില്‍ നിന്നും വരാന്‍ വൈകിയാല്‍, ഒരു തലവേദന വന്നാല്‍ നമുക്കറിയില്ലായിരിക്കും ആ മനസ്സുകള്‍ എത്ര വേദനിക്കുന്നുണ്ടായിരിക്കും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമോഒരു ദൂരയാത്രക്കു വട്ടം കൂട്ടുമ്പോള്‍,ആ മനസ്സുകളില്‍ വളരുന്ന ചോദ്യങ്ങള്‍ എത്രയായിരിക്കും. എന്റെ കുഞ്ഞ് എവിടെയായിരിക്കുമോ ? അവന്‍ കൃത്യമായി എത്തിച്ചേര്‍ന്നോ ? നല്ല ഭക...

എന്റെ ഗ്രാമം - എന്തിഷ്ടമാണെനിക്കെന്നോ ?

ആലുവക്കും പറവൂരിനും ഇടയിലുള്ള സ്ഥിതി ചെയ്യുന്ന നീറിക്കോട് എന്ന ഗ്രാമം. എന്റെ ഗ്രാമം,എനിക്കേറെ പ്രിയപ്പെട്ട എന്റെ നാട്. അതെല്ലാവര്‍ക്കും അങ്ങിനെ തന്നെയായിരിക്കും. എന്നാല്‍ മറ്റാരേക്കാളും എനിക്ക് എന്റെ നാട് പ്രിയപ്പെട്ടതാണ്. തട്ടാംപടി എന്ന സ്റ്റോപ്പില്‍ ബസ്സിറങ്ങി തെക്കു വശത്തുള്ള ചെറിയ ഇടവഴിയിലൂടെ നടന്നു തുടങ്ങിയാല്‍,പിന്നങ്ങോട്ട് കണ്‍കുളിര്‍ക്കുന്ന കാഴ്ചകളും മനസ്സു നിറയെ സന്തോഷവും ആണ് എനിക്ക്. ഞാന്‍ എത്ര ദൂരയാത്ര കഴിഞ്ഞാണ് വരുന്നതെങ്കിലും എന്റെ യാത്രാക്ഷീണമെല്ലാം ദൂരെ പോകുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടശേഖരം. ആരോ ഉണക്കാനിട്ട പച്ചപുതപ്പുപോലെ ,വെയിലില്‍ തിളങ്ങുന്നു. ഇനിയങ്ങോട്ട് ഏകദേശം അരകിലോമീറ്ററോളം ഈ പാടം തന്നെയാണ്. പാടത്തിനരികിലുള്ള ഓല മേഞ്ഞ ചില പുരകളുംഒന്നിടവിട്ട് പുതിയ രീതിയിലുള്ള,നാട്ടു ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ക്കപുരകളും കാണാം. നെല്‍ക്കതിരിനിടയില്‍ ചില വെണ്‍ കൊറ്റികള്‍,അവയെ ഓടിച്ചു കളയാനെത്തുന്ന ചില കുട്ടികളും,കല്ലെറിഞ്ഞ പിടിക്കാന്‍ ശ്രമിക്കുന്ന ചില വിരുതന്‍മാരും. ഇവരെയെല്ലാം പറ്റിച്ച് വീണ്ടും കതിരു കൊത്താനിരിക്കുന്ന കൊക്കുകളും. ഈ കാഴ്ചയ...

വിഷുപുലരി

വീണ്ടും ഒരു മേടപുലരി വന്നെത്തി. ഞാനില്ലാത്ത നാട്ടിലെ ആദ്യത്തെ വിഷുക്കാലം. നാട്ടിലെ വിഷുക്കാലം എന്നും സന്തോഷം തരുന്ന ഒന്നാണ്. പൂത്തുനില്‍ക്കുന്ന കണിക്കൊന്നകളും,ഉല്ലാസപൂത്തിരി വിതറുന്ന പ്രഭാതങ്ങളും ആര്‍ത്തുല്ലസിക്കുന്ന പുഴയും,പൂങ്കാറ്റും എല്ലാം വിഷുക്കാലത്തിന്റെ പ്രത്യേകതയാണല്ലോ ? ആദ്യമായാണ് ഒരു വിഷുക്കാലത്തില്‍ നാട്ടില്‍ നിന്നും അകലെയായിപോകുന്നത്. ഈ വിഷുവിനും എല്ലാം അതുപോലെ തന്നെയുണ്ടാകും. ഞാന്‍ മാത്രം ആ ആഘോഷങ്ങളില്‍ പങ്കുകൊള്ളാതെ ദൂരെ...ദൂരെ ഒരു മണലാരണ്യത്തിനു നടുവില്‍ നാട്ടിലെ ഓര്‍മ്മകളുമായി എന്റെ ഗ്രാമത്തിലെ വിഷു ആഘോഷങ്ങളുടെ സ്മരണകളുമായി അടുത്ത അവധിയും എണ്ണി കാത്തിരിക്കുന്നു. വീട്ടിലേക്കല്ലോ വിളിക്കുന്നു കാട്ടുകിളിയും തുമ്പിയും കടത്തുവള്ളങ്ങളും വീട്ടില്‍നിന്നല്ലോ ഇറങ്ങി നടക്കുന്നു ചിങ്ങനിലാവും കരച്ചിലും (വീട്ടിലേക്കുള്ള വഴി - വിനയചന്ദ്രന്‍) ഏതു ധൂസര സന്ദര്‍ഭത്തില്‍ ജനിച്ചാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവണമീ ഗ്രാമത്തിന്‍ മമതയും,മണവും ........ ഇത്തിരി കൊന്നപ്പൂവും ...

തിരഞ്ഞെടുപ്പ്. ഒരു തിരഞ്ഞുനോട്ടം

വീണ്ടും തിരഞ്ഞെടുപ്പ് അടുക്കുന്നു. രാഷ്ട്രീയക്കാരുടെ നെട്ടോട്ടം തുടങ്ങി. സീറ്റ് കയ്യിലുള്ളവര്‍ക്ക് അത് നഷ്ടപെടാതിരിക്കാനും, ഇല്ലാത്തവര്‍ക്ക് അത് കയ്യിലാക്കാനും ഉള്ള കളികള്‍ക്കായി കരുക്കള്‍ നീക്കി തുടങ്ങി. ഈ കാലയളവിലെങ്കിലും ഈ ആളുകള്‍ സമ്മതീദായകരായ പൊതുജനങ്ങളെ ഓര്‍ക്കുമല്ലോ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒരിക്കലാണ് നമ്മള്‍ രാജകീയ പദവി ഉള്ളവരാണ്എന്നുള്ള ഒരു തിരിച്ചറിവ് എങ്കിലും ഉണ്ടാകുന്നത്. അതു വരെ രാഷ്ട്രീയക്കാരുടെ കുതികാല്‍ വെട്ടലിനെ പഴിച്ചും,നമ്മുടെ ദൌര്‍ഭാഗ്യത്തെമാറോടണച്ചും,അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കപ്പെടുന്ന പാലൊഴുകുന്ന തോടിനെ പറ്റി ചിന്തിച്ചും സമയം പോക്കുന്നു. തിരഞ്ഞെടുപ്പാകുമ്പോള്‍ ചൂടുപിടിക്കുന്ന അന്തരീക്ഷത്തിലെ വാഗ്വാദങ്ങളിലേക്കും നമ്മള്‍ എടുത്തെറിയപ്പെടുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലെങ്കിലും നാം നമ്മു‌ടെ നേതാക്കളോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നാം പലപ്പോഴും ചോദിക്കുവാന്‍ ആലോചിക്കുകയും,സമയം വരുമ്പോള്‍ മനപൂര്‍വ്വം മറക്കുകയും ചെയ്യുന്ന ചില ചോദ്യങ്ങള്‍. ഞാന്‍ തിരഞ്ഞെടുത്ത് ലോകസഭയിലേക്കോ,നിയമസഭയിലേക്കോ അയക്കുന്ന ആള്‍ എന്റെ നാടിനു വേണ്ടി എന്തു ചെയ്തു. ...