Skip to main content

Posts

Showing posts from 2012

സൂര്യകാന്തിപ്പൂക്കൾ സമൂഹത്തോട് പറയുന്നത്.

ഈ ചെറുകഥ രണ്ടാം ആവർത്തി വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത് ഇവിടെ കുറിച്ചിടാൻ നിർവാഹമില്ലാതായിരിക്കുന്നു. നിത്യ ജീവിതത്തിൽ ഒരു പാടു ബ്ലോഗ്ഗർമാർ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. നിശബ്ദമായി,പലതിനും നമ്മെ തിരിഞ്ഞു നിന്നു ചിന്തിപ്പിക്കാനായി കഴിയാത്ത ചെറു തരി പോലും ഇല്ലാത്തവ. ഇവിടെ സൂര്യകാന്തി പറഞ്ഞ കഥ, കഥാകൃത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ വരും തലമുറക്കുവേണ്ടി എന്തൊക്കെയോ കാത്തുവെക്കുന്നുണ്ട് എന്ന് വേണം കരുതാൻ. തിരുച്ചിറപ്പള്ളിക്കുള്ള യാത്രാമദ്ധ്യേ പരിചയപ്പെടുന്ന സുന്ദരിയായ ഒരു പെൺകുട്ടിയോടുള്ള  കൗതുകം എന്നതിലുപരി കഥാകൃത്തിനു മറ്റൊന്നും ഈ പെൺകുട്ടിയോടു തോന്നുന്നില്ലായിരുന്നു അവൾ അവനെ മറ്റൊരു രീതിയിൽ പരിചയപ്പെടുന്നതുവരെ. കാലങ്ങളിതുവരെ വന്ന കഥകളിലും, നോവലുകളിലും സ്ത്രീ ശരീരത്തെ ഉപഭോഗവസ്തു എന്ന രീതിയിൽ പരാമർശിക്കാത്ത യാതൊരു ആൺ കഥാപാത്രവും പ്രത്യക്ഷപ്പെടുകയുണ്ടായിട്ടില്ല. അത് കഥാകൃത്ത് നായകനായി വരുന്ന കഥയിലായാലും അല്ലെങ്കിലും.  തന്റെ മനസ്സിനെ ശരിക്കു പഠിക്കാതെ, ഒരു സ്ത്രീയുടെ മനസ്സിനെ ഒരാൾക്ക് മനസ്സിലാക്കാനാവില്ല എന്ന് എ ഫിഫ്ത്ത് പോർഷൻ ഓഫ് ചിക്കൻ സൂപ്പ് ഫോർ ദ സോൾ എന്ന സമാഹ...