ദേശിയ സ്വതന്ത്ര സോഫ്ട് വെയര്‍ കൊച്ചിയില നവംമ്പര്‍ പതിനഞ്ച പതിനാറ് തീയതികളിലായി കുസാറ്റില്‍ നടക്കുകയുണ്ടായി. നാടൊട്ടുക്കുമുളള സ്വാതന്ത്രൃ സ്നേഹികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. സമാധാനപ്രേമിയും ഇതില്‍ ചില സെഷനുകളില്‍ പങ്കെടുത്തു. ഓര്‍മ്മയില്‍ വന്ന ചില സംഭവങ്ങള്‍ ഇവിടെ പറയുവാന്‍ ആഗ്രഹിക്കുകയാണ്. ഒന്ന്. സെമിനാറുമായി ബന്ധപ്പെട്ട നടന്ന പ്രദര്‍ശനം. തീയതി പതിനാറ് സമയം പതിനൊന്ന് മണി. ഉച്ചത്തിലുള്ള ശബ്ദകോലാഹലം കേട്ടാണ് സമാധാന പ്രേമി അങ്ങോട്ടേക്ക് ചെന്നത്.രണ്ട് വിഭാഗം ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമാണ്. കാര്യം ഇതാണ്. പ്രദര്‍ശനശാലയുടെ മുഖപ്പില്‍ തന്നെ നോവലിന്റെ ഓപ്പണ്‍ സൂസെയുടെ പരസ്യമാണ് വച്ചിരിക്കുന്നത്. സ്വതന്ത്രസോഫ്ട വെയര്‍ പ്രേമികള്‍ക്ക് ഇതെങ്ങിനെ സഹിക്കും. അവര് പ്രതികരിച്ചു. ശക്തമായ ഭാഷയില്‍ തന്നെ. രണ്ടു കാര്യങ്ങളാണ് ഇവിടെ നോക്കേണ്ടത്. ഒന്ന്,സ്വതന്തസോഫ്ട് വെയര്‍ പ്രദര്‍ശനശാലയില്‍ എങ്ങിനെ എന്റര്‍പ്രൈസ് എഡിഷന്‍ സോഫ്ട വെയറിന്റെ പരസ്യം വന്നു. രണ്ട്, സ്വതന്ത്ര സോഫ്ട് വെയര്‍ പ്രേമികള്‍ എന്തിനാണ് ഇത്ര തീവ്രവാദികള്‍ ആകുന്നത് ? ഇവര്‍ക്ക് ഒരു ധാരണയുണ്ട് സ്വതന്ത്ര സോഫ്ട് വെയര്‍ പ്രവര്‍ത്തനങ്...