മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെയാണ് കടന്നുപോയ്ക്കോണ്ടിരിക്കുന്നത്. കൂനിന്‍മേല്‍ കുരുപോലെ പാര്‍ട്ടിക്കേറ്റ കനത്തപരാജയവും. പക്ഷെ ഇത് കോണ്‍ഗ്രസ്സിന്റെ നേട്ടമായി കണക്കാക്കാനാകില്ല. കേരളം സ്വീകരിച്ചുപോരുന്ന ഒരു രീതി മാത്രം ആണ് ഇതെന്നു മാത്രം. ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും ജനങ്ങള്‍ നൊട്ടേഷനുകള്‍ മാറുന്നു....എക്സ് അല്ലെങ്കില്‍ വൈ. അവര്‍ക്ക് വേറൊരു ഓപ്ഷന്‍ ഇല്ല. ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള , അല്ലെങ്കില്‍ അവരുടെ ആശയങ്ങളോടോ മറ്റെന്തെങ്കിലിനുമോടോ ഉള്ള താല്‍പര്യത്തിന്റെ പുറത്തോ അല്ല. അവര്‍ക്കറിയാം മൂല്ല്യങ്ങള്‍ മാറുന്നില്ല എന്ന് മറിച്ച് നൊട്ടേഷനുകള്‍ മാത്രമാണ് മാറുന്നത്. അതവിടെ നില്‍ക്കട്ടെ..... പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുകയാണോ എന്നുള്ള ഭയപ്പാടിന്റെ അടുത്താണ് നാം നില്‍ക്കുന്നത്. കേരളത്തിലും ബംഗാളിലും മാത്രം വേരുകളുള്ള ഈ പ്രസ്ഥാനം അതിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങിയിരിക്കുന്നു. അപ്പോഴും മന്ത്രിപുംഗവന്‍മാര്‍ പറയുന്നത് ഇത് ഭരണത്തോടുള്ള ജനങ്ങളുടെ വിലയിരുത്തല്‍ അല്ല എന്നാണ്. പിന്നെ എന്താണ് ഈ തോല്‍വിയുടെ കാരണം ? കമ്മ്യ...