ഏകദേശം ഒന്നര കൊല്ലം മുമ്പ് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി,വിഷയം I.T.മേഖലയില്‍ ട്രേഡ് യൂണിയനുകള്‍ ആവശ്യമാണോ അല്ലയോ. കേരളത്തില്‍ അറിയപ്പെടുന്ന മൂന്നു പേരാണ് സെഷന്‍ ചെയര്‍ ചെയ്തത് ഒന്നാമന്‍ മുഖ്യമന്ത്രിയുടെ I.T. ഉപദേഷ്ടാവ് ബാബു ജോസഫ്,രണ്ടാമത്തെയാള്‍,അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എന്‍.എം.പിയേഴ്സന്‍, അടുത്തത് പ്രമുഖ I.T.കമ്പനിയായ I.B.Sന്റെ സ്ഥാപകന്‍ മാത്യൂസ്. പ്രേക്ഷകരായി വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പക്ഷെ സിംഹഭാഗവും I.T. കമ്പനികളില്‍ വര്‍ക്ക് ചെയ്യുന്ന നവവൃദധര്‍ ചര്‍ച്ച ചൂടുപിടിച്ചു നടക്കുന്നു. I.T. മേഖലയില്‍ ചൂഷണം നടക്കുന്നുണ്ട് എന്ന അഭിപ്രായം തുടക്കത്തിലേ വച്ച് പുലര്‍ത്തുന്നുണ്ടായിരുന്നു പിയേഴ്സനും,ബാബുവും. എന്നാല്‍ ഇതിനു നേരേ എതിരഭിപ്രായമായിരുന്നു മാത്യൂസിനും I.T.വിദദ്ധര്‍ ചമഞ്ഞിരുന്ന പുതു തലമുറയിലെ അടിമകള്‍ക്കും. സമാധാനപ്രേമി തുടക്കം മുതല്‍ പിയേഴ്സന്റെ ആശയങ്ങളോട് കൂറുപുലര്‍ത്തിയിരുന്നു. ഈ തൊഴിലാളികള്‍ പറഞ്ഞുകൊണ്ടിരുന്നത് ഇവിടെ ഒരു യൂണിയനും വേണ്ട , ഒരു സഹായവും വേണ്ട ഞങ്ങള്‍ ഞങ്ങളുടെ പാട് നോക്കിക്കോളാം. മാത്രമല്ലകേരളത്തില്‍ വ്യവസായം വരാത്തതി...