Skip to main content

സൂര്യകാന്തിപ്പൂക്കൾ സമൂഹത്തോട് പറയുന്നത്.


ചെറുകഥ രണ്ടാം ആവർത്തി വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയത് ഇവിടെ കുറിച്ചിടാൻ നിർവാഹമില്ലാതായിരിക്കുന്നു. നിത്യ ജീവിതത്തിൽ ഒരു പാടു ബ്ലോഗ്ഗർമാർ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. നിശബ്ദമായി,പലതിനും നമ്മെ തിരിഞ്ഞു നിന്നു ചിന്തിപ്പിക്കാനായി കഴിയാത്ത ചെറു തരി പോലും ഇല്ലാത്തവ. ഇവിടെ സൂര്യകാന്തി പറഞ്ഞ കഥ, കഥാകൃത്തിന്റെ കാഴ്ചപ്പാടിൽ നിന്നു നോക്കുമ്പോൾ വരും തലമുറക്കുവേണ്ടി എന്തൊക്കെയോ കാത്തുവെക്കുന്നുണ്ട് എന്ന് വേണം കരുതാൻ.

തിരുച്ചിറപ്പള്ളിക്കുള്ള യാത്രാമദ്ധ്യേ പരിചയപ്പെടുന്ന സുന്ദരിയായ ഒരു പെൺകുട്ടിയോടുള്ള  കൗതുകം എന്നതിലുപരി കഥാകൃത്തിനു മറ്റൊന്നും ഈ പെൺകുട്ടിയോടു തോന്നുന്നില്ലായിരുന്നു അവൾ അവനെ മറ്റൊരു രീതിയിൽ പരിചയപ്പെടുന്നതുവരെ. കാലങ്ങളിതുവരെ വന്ന കഥകളിലും, നോവലുകളിലും സ്ത്രീ ശരീരത്തെ ഉപഭോഗവസ്തു എന്ന രീതിയിൽ പരാമർശിക്കാത്ത യാതൊരു ആൺ കഥാപാത്രവും പ്രത്യക്ഷപ്പെടുകയുണ്ടായിട്ടില്ല. അത് കഥാകൃത്ത് നായകനായി വരുന്ന കഥയിലായാലും അല്ലെങ്കിലും.  തന്റെ മനസ്സിനെ ശരിക്കു പഠിക്കാതെ, ഒരു സ്ത്രീയുടെ മനസ്സിനെ ഒരാൾക്ക് മനസ്സിലാക്കാനാവില്ല എന്ന് എ ഫിഫ്ത്ത് പോർഷൻ ഓഫ് ചിക്കൻ സൂപ്പ് ഫോർ ദ സോൾ എന്ന സമാഹാരത്തിൽ മൈക്ക് ഡോബർട്ടിൻ പറഞ്ഞുവെക്കുന്നുണ്ട്. ഇവിടെ പ്രായോഗികമായി വന്നുചേരുകയാണ്, ശരീരത്തിന്റെ സുഖത്തിനു വേണ്ടിയല്ല അവൾ മാംസം വിൽക്കുന്നത് എന്ന തിരിച്ചറിവ് നായകനുണ്ടാവുകയാണ്. ഇത്തരം നായകസങ്കൽപങ്ങളിൽ നിന്നുമാണ് ഈ സമൂഹം പഠിക്കേണ്ടത്.

ആയിരം രൂപക്ക് ഞാൻ പറ്റാവുന്നിടത്തോളം സന്തോഷം നല്കാം എന്ന അവളുടെ വാഗ്ദാനത്തിനു മുമ്പിൽ ഒരു നിമിഷം പതറുന്ന നായകൻ, 750 മതിയോ എന്നു ചോദിക്കുന്നിടത്ത് ശിഥിലമാകേണ്ടതായിരുന്നു ഈ ചെറുകഥ. എന്നാൽ അവിടെ നിന്നും ആധുനിക, ഉത്തരാധുനിക സാഹിത്യത്തിൽ കാണാനാവാത്ത ഒരു പരിചയെടുത്തണിയുകയാണ് നായകൻ. അതുകൊണ്ടാണ്, സഹജീവിയുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന ഇന്നത്തെ സമൂഹത്തിലെ ഒരു ജീവി എന്ന രീതിയിൽ ഈ നായകനെ എനിക്ക് ഇഷ്ടമായിത്തീരുന്നത്. അതേ സമയം അവളുടെ ഇടപാടുകാരൻ ആയി അയാൾ മാറുകയും ചെയ്താൽ കഥാകൃത്ത് ഒരു പക്ഷേ ഉത്തരാധുനികൻ ആയി തീർന്നേനെ, പക്ഷേ വായനക്കാരുടെ മനസ്സിൽ അയാൾക്ക് സ്ഥാനം ഉണ്ടാവില്ലായിരുന്നു. 

നീലിമ എന്ന പെൺകുട്ടിയുടെ കാഴ്ചപാട് സ്വീകരിക്കാൻ എനിക്കു താല്പര്യമില്ല. കാരണം, ചുട്ടുപൊള്ളുന്ന ജീവിതം തന്നെയാണെങ്കിലും പകൽവെളിച്ചത്തിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി എന്നു പറഞ്ഞു ഈ പണിക്കിറങ്ങുന്ന ധാരാളം സ്ത്രീകൾ ഉണ്ട് എന്നതു തന്നെ കാരണം. ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകത്തിൽ നളിനി ജമീല ഇതിലും കരളലിയിക്കുന്ന കഥകൾ പറഞ്ഞുവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ കഥയിൽ നായകൻ മാത്രം അവശേഷിക്കുന്നത്.

പിന്നെ ഏതൊരു കഥ പറഞ്ഞാലും, ഇന്നത്തെ സമൂഹത്തിന്റെ ഒരു നേർപാതി അതിൽ ഉൾക്കൊള്ളിക്കാതെ കഥ പൂർണ്ണമാകുകയില്ല. മനപൂർവ്വമല്ലെങ്കിൽ പോലും, ഗിരി എന്ന കഥാപാത്രം ഈ കഥയിൽ അങ്ങിനെ വന്നു കൂടിയിരിക്കുന്നു. ശവം എന്നാണ് ഗിരി, കഥാകൃത്തിൽ നിന്നും മനസ്സിലാക്കിയ അറിവു വെച്ചു അവളെ വിശേഷിപ്പിക്കുന്നത്. ശവം എന്നു വിളിക്കുമ്പോഴും, അവളെ ഒന്നു കണ്ടാൽ കൊള്ളാം എന്നുണ്ട് ഇയാൾക്ക്. ഇതു തന്നെയാണ് ഞാൻ പറഞ്ഞത് സമൂഹത്തിന്റെ നേർക്കാഴ്ച ഇവിടെ പൊട്ടും പൊടിയും പോലെയാണെങ്കിലും വന്നു ചേർന്നു എന്ന്. 

ആയിരം രൂപ അവളുടെ ബാഗിൽ വെച്ചു നടന്നു നീങ്ങുന്ന നായകൻ, അല്ലെങ്കിൽ കഥാകൃത്ത് സമൂഹത്തോട് ഒരു വെല്ലുവിളി ഉയർത്തിയാണ് തിരിഞ്ഞു നടക്കുന്നത്. ഞാൻ എടുത്തണിഞ്ഞ കവചം അണിയാൻ നിങ്ങൾക്കു സാധിക്കുമോ. ഒരു പക്ഷേ ഇല്ലായിരിക്കും, പക്ഷേ സുഹൃത്തേ ! താങ്കൾ പിറകേ വരുന്ന കുറേ ആളുകൾക്കുള്ള വഴികാട്ടിയായി തീർന്നിരിക്കുന്നു. താങ്കളുടെ വഴിയേ നടക്കാനും ആളുകൾ വരും, അതു തന്നെയാണ് ഈ കഥകൊണ്ട് താങ്കൾ സാധിച്ചിരിക്കുന്ന മഹത്തായ കാര്യം.

ആശംസകൾ.

We say that slavery has vanished from European civilization, but this is not true. Slavery still exists, but now it applies only to women and its name is prostitution.
VICTOR HUGO, Les Misérables

Comments

Popular posts from this blog

കമ്മ്യൂണിസം - ഒരു മതം

കമ്മ്യൂണിസം ഒരു മതമാണോ എന്നുള്ള ചില ചിന്തകളാണ് ഈ ലേഖം സമാധാന പ്രേമികള്‍ക്കു മുമ്പില്‍ വെയ്ക്കുന്ന ഒരു ചോദ്യം. ഒരു മതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ? അല്ലെങ്കില്‍ ഒരു മതം എന്ന് വിളിക്കപ്പെടുന്നത് എപ്പോഴാണ് ? കുറെ ഏറെ ആളുകളുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷ്യവും അല്ലെങ്കില്‍ ഒരു ദര്‍ശനവും അതിലേക്ക് എത്തിച്ചേരാവുന്ന ഒരു ജീവിതരീതിയും ഉണ്ടാവുമ്പോഴാണ് അവിടെ ഒരു മതം രൂപപ്പെടുന്നത്. ഹിന്ദു മതത്തെ കണക്കാക്കിയാല്‍ ഇവയെ ശ്രുതി എന്നും സ്മൃതി എന്നു പറയാവുന്നതാണ്. അങ്ങിനെ കണക്കാക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ ദര്‍ശനം എന്താണ് ?അത് സ്വാതന്ത്ര്യം ,സോഷ്യലിസം എന്നത് ആണ്, അതിലേക്കുള്ള ജീവിത രീതി ആണ് ജനാധിപത്യം . ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കമ്മ്യീണിസവും ഒരു മതമാണ് എന്ന നിഗമനത്തില്‍ നമുക്ക് എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിലും കമ്മ്യൂണിസം എല്ലായിടത്തും ഒരു മതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കേരളത്തിലായാലും ബംഗാളായാലും ഒരു മതത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കമ്മ്യൂണിസം വേരുറച്ചിട്ടുള്ളത്. ഭാരത്തില്‍ മറ്റൊരിടത്തും കമ്മ്യൂണിസത്തിന്‍ വളരാന്‍ കഴിയാത്തതും ഇതുകൊണ്ടായിരിക്കും. കേരളത്തില്‍ ശ്രീനാരായണ ഗുരുവും...

തേങ്ങലുകൾക്കു മുകളിൽ നിന്നും

അതിദാരുണമായ ഈ യുദ്ധം ഒരിക്കൽ അവസാനിക്കും. നമ്മളോരോരുത്തരും, ജൂതന്മാർ എന്നല്ലാതെ സാധാരണ മനുഷ്യർ മാത്രമായി അറിയപ്പെടും.      ആൻ ഫ്രാങ്ക് ഹാംബർഗിൽ നിന്നും മൂൺസ്റ്റർ എന്ന സ്ഥലത്തേക്കുള്ള യാത്രക്കിടയിലൊരിടത്താണു രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായിരുന്ന ബെർഗൻ-ബെൽസൺ കോൺസൻട്രേഷൻ കാംപ്. സർവ്വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന ആൻഡ്രേ ആണു ആ സ്ഥലത്തെക്കുറിച്ചു പറഞ്ഞതു. യാത്രക്കിടയിൽ അതൊഴിവാക്കാനാവില്ലെന്നു അപ്പോ തന്നെ നിശ്ചയിച്ചിരുന്നു. ബെർലിനിൽ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചിരുന്നുവെങ്കിലും, കോൺസൻട്രേഷൻ ക്യാംപ് മെമ്മോറിയൽ ഒന്നും ബെർലിനിൽ ഉണ്ടായിരുന്നില്ല.  നവംബർ 18 ആം തീയതി ഞായറാഴ്ച ബെർലിൻ സമയം ഒന്നരയോടുകൂടിയാണു ഞങ്ങൾ ബെർഗൻ-ബെൽസൺ കാംപിലെത്തിയത്. അവിടെ ആകെയുള്ളതു അഞ്ചിൽ താഴെ കാറുകളും, ഒരു പട്ടാള വണ്ടിയുമാണ്.  യുദ്ധതടവുകാരെ താമസിപ്പിക്കുന്നതിനായി നാസി ഭരണകൂടം 1943 ൽ സ്ഥാപിച്ചതാണു, ബെർഗൻ-ബെൽസൺ ക്യാംപ്. വിദേശങ്ങളിൽ യുദ്ധതടവുകാരായി പിടിക്കപ്പെട്ട ജർമ്മൻ പട്ടാളക്കാരെ വിട്ടുകിട്ടുന്നതിനുവേണ്ടി ജൂതന്മാരെ കൈമാറ്റം ചെയ്യാനായി തടവിൽ പാർപ്പിച്ചിരുന്ന ഒരു ക്യാംപായിരുന്നു ഇ...

Less words ... More Actions

The latest wave of attacks in Mumbai by the Pak based LeT have created a wave of nationalism in the minds of us Indians. Never has there been such a national uproar against the Political clowns of our country. What these clowns and the LeT morons fail to undermine was that although we are a nation of Millions of passionate cries, we are a great nation, a nation which has given leaders like Subash Chandra Bose, Lokmanya Tilak, Chandra Shekar Azad, Bhaghat Singh……. As the whole of India mourns the death of our people, the rest of the world is playing mind games. These people are hell bend on destroying our country. We were ambushed and slaughtered again! There is legitimacy for what we do at this juncture. Forget peace for now. We have to show them that we are strong. We have laws of a civilized nation and we cannot afford to be uncivilized, but I say we should resist such laws for now. You tell me what law protects terrorists?? It is time that we heard with new ears. Every civilization ...