Skip to main content

Posts

Showing posts with the label പ്രവാസി

ആകാശകൊള്ളക്കാർ.

കടൽകൊള്ളക്കാരെ പറ്റി നമ്മൾ കേട്ടിട്ടുണ്ട് , കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ തട്ടിയെടുത്ത് വിലപേശുന്നവർ. എന്നാൽ ഒരു പുതിയതരം കൊള്ളക്കാരാണ് ആകാശകൊള്ളക്കാർ. അതു സർക്കാർ സംവിധാനത്തിൽ കൊള്ളചെയ്യുന്നവർ. ഇവരെ എയർ ഇന്ത്യ എന്നു വിളിക്കാം. മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്ന മലയാളി , വേനൽമഴ പോലെ വീണു കിട്ടുന്ന അവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരുവാനായി ടിക്കറ്റെടുക്കാൻ ചെല്ലുമ്പോഴാണ് കൊല്ലുന്ന ചിരിയുമായി ഈ കൊള്ളക്കാർ അവതരിക്കുന്നത്. ഇന്ത്യയുടെ ദേശീയ വിമാനഗതാഗത കമ്പനി ആണ് എയർ ഇന്ത്യ. തരാതരം പോലെ ആളുകളെ പിഴിയുന്ന ഒരു പുതിയ തരം തെമ്മാടികൾ. സൌദി അറേബ്യയിൽ നിന്നും ഈ ഹജ്ജ് കാലത്ത് കൊച്ചിയിലേക്കുള്ള രണ്ട് വിമാനകമ്പനികളുടെ ടിക്കറ്റ് ഓൺലൈനിൽ ലഭ്യമായത് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഒന്നാമത്തേത് എയർ ഇന്ത്യയുടേയും , രണ്ടാമത്തേത്ശ്രീലങ്കൻ എയർവേയ്സിന്റെയും. രണ്ടും തമ്മിലുള്ള വ്യത്യാസം കാണുക. ഏതാണ്ട് 1100 റിയാലിന്റെ വ്യത്യാസം ( ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏതാണ്ട് 14000). രണ്ട് വിമാനവും പുറപ്പെടുന്നത് ഒരു സ്ഥലത്തു നിന്നും , എത്തിച്ചേരുന്നത് ഒരേ സ്ഥലത്തും. എയർ ലങ്ക , കൊളംബോ വഴി പോകുന്നു. കൊളംബോയിൽ വെച്ച് വിമാനം മ...

വിട ....

വിട പറയുകയാണ് ,ഇന്ന്... സമയമായി, കടുത്ത ചൂടും , കടുത്ത തണുപ്പും മാത്രം കണ്ട ഈ മരുഭൂമിയില്‍ നിന്നും, കിളികളും, കടത്തുവള്ളങ്ങളും , തുമ്പിയും , ഓണപ്പാട്ടുകളും ഉള്ള എന്റെ സ്വന്തം മലയാളനാട്ടിലേക്ക് . ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഇവിടെ വന്നുപെട്ടു... ഈ ചുഴലിയിലും , മലരിയിലും പെട്ട് ചുറ്റിക്കറങ്ങി ... ജീവിച്ചു എന്നു പറയാനാകാത്ത പതിനഞ്ചു മാസം കടന്നു പോയിക്കഴിഞ്ഞു... ഈ കാലങ്ങളില്‍ എന്റെ മനസ്സിനെ ബാധിച്ച ശൂന്യത എന്നൊന്ന് ഒഴിഞ്ഞിരിക്കുന്നു ... ഒരു നറും നിലാവ് അവിടെ വ്യാപിച്ചിരിക്കുന്നു.... എന്റെ യാത്രയില്‍ എന്നെ വീഴാതെ കാത്ത കുറെ പേരുണ്ട് ... എന്റെ കൂടെ നടന്നവര്‍, എന്റെ കൈകള്‍ക്ക് താങ്ങായിരുന്നവര്‍... മനസ്സിനു നഷ്ടപ്പെട്ടു എന്നു തോന്നിയ ബലം തിരിച്ചു തന്നവര്‍.. അവരേയും ഞാന്‍ ഇവിടെ വിട്ടുപോകുകയാണ്... അടുത്ത സത്രത്തില്‍ ഒരു പക്ഷേ , ഒരിലചോറിനു മുമ്പില്‍ നാം കണ്ടുമുട്ടിയേക്കാം... മറവിയുടെ മാറാല ബാധിച്ചില്ലെങ്കില്‍ , നമുക്കു തമ്മില്‍ കൈമാറാനായി പുഞ്ചിരിയുടെ കുറച്ചു പൂക്കള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചേക്കാം.... എന്റെ ആകാശയാനം പറക്കുവാന്‍ തയ്യാറായി എന്ന അറിയിപ്പു വന്നുകഴിഞ്ഞു... എന്റെ സീറ്റ് ബെല്‍റ...

വഴിയോരകാഴ്ചകള്‍

തണുപ്പിലേക്ക് കൂപ്പുകുത്തുന്ന ഈ കഴിഞ്ഞ ആഴ്ചയാണ് ഞാന്‍ ജോസഫ്‌ ചേട്ടനെ റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു കണ്ടത് . ഒരു പ്രമുഖ ഷു കമ്പനിയുടെ ഡെലിവറി വാനില്‍ നിന്നും കാര്‍ടന്‍ ഇറക്കി വെക്കുകയായിരുന്നു പുള്ളി അപ്പോള്‍ . ദേഹമാകെ ക്ഷീണിച്ചിരിക്കുന്നു . മുഷിഞ്ഞ വേഷം , പെട്ടെന്ന് ജോലി തീര്‍ത്തു കൂടണയാനുള്ള ഒരു തിടുക്കം ആ ജോലിയിലും മുഖത്തും ഉണ്ട് . ഞാന്‍ ഒന്നും കൂടി നോക്കി ആള്‍ അത് തന്നെ എന്ന് ഉറപ്പുവരുത്തി എന്നിട്ട് വിളിച്ചു ജോസഫ്‌ ചേട്ടാ , ആളാകെ അമ്പരന്നു എന്നെ നോക്കി , മനസിലായില്ല . കാരണം എന്നെ ഓര്‍ത്തിരിക്കാനുള്ള ബന്ധം ഒന്നും ഞങ്ങള്‍ തമ്മിലില്ല . എന്റെ ഒരു സുഹൃത്ത് വഴി ആണ് ഞാന്‍ ജോസഫ്‌ ചേട്ടനെ പരിചയപ്പെടുന്നത് , പുള്ളിയുടെ പുതിയതായി പണി കഴിപ്പിച്ച വീടുതമാസത്തിന്റെ അന്ന് . ഒരു ദൂര യാത്രയുടെ അന്നാണ് എന്റെ അടുത്ത സുഹൃത്ത് ജൈസണ്‍ എന്നോട് പറയുന്നതു " എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ചടങ്ങുണ്ട് , പോകുന്ന വഴിയില്‍ അവിടെ കയറണം , കുറച്ചു സമയം ചിലവാക്കിയ ശേഷം നമുക്കു ഇറങ്ങാം " അങ്ങിനെയാണ് ഞ...

പ്രവാസികള്‍ ഉണ്ടാകുന്നത്.

പ്രവാസികള്‍ ഒരു സമൂഹത്തില്‍ ജനിക്കുന്നില്ല. പകരം സാഹചര്യങ്ങളും,സമൂഹം കൂടെതന്നെയും ഒരു പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നു.വീട്,കുടംബം,ഭാര്യ.കുട്ടികള്‍,മാതാപിതാക്കള്‍,സുഹൃത്തുക്കള്‍ എന്നിവരെ പിരഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവരായി ആരും തന്നെ ഉണ്ടാകില്ല. നാട്ടിലെ അന്തരീക്ഷത്തില്‍ ഇഴുകിചേര്‍ന്ന്,പുഴയിലെ നീരൊഴുക്കിനോട് കഥ പറഞ്ഞും,കാറ്റിനോട് കുശലം പറഞ്ഞും വേലിവക്കിലെ പൂത്തചെടിയോട് കിന്നരിച്ചും,ഇളം വെയിലില്‍ സൊറ പറഞ്ഞും,പോക്കുവെയിലിനോട് വിട പറഞ്ഞും,രാത്രിയില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ മാനം നോക്കിയും കഴിയാനാണ് ഓരോരുത്തരും തന്റെ ജീവിതത്തില്‍ കൊതിക്കുന്നത് . പക്ഷെ വിധി അവനോട് അത്തരം വികാരവിചാരങ്ങളെ മാറ്റിവെച്ചിട്ട് പ്രായോഗിക ജീവിതത്തിന്റെ കറുത്ത മുഖം നോക്കാനായി ആവശ്യപ്പെടുന്നു. ആ ഒരു ക്രൂരമായ ആവശ്യത്തിനുമുമ്പില്‍ ഒരു സാധാരണ മനുഷ്യന്‍ പ്രവാസിയായി പോകുന്നു. ജീവിതത്തിലെ ചില ചെറിയ അല്ലെങ്കില്‍ വലിയ ആവശ്യങ്ങളാണ് ഒരു ശരാശരി പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നത്. ഒരു ചെറിയ വീടു വെയ്ക്കണം സഹോദരിയെ കല്ല്യാണം കഴിച്ചയക്കണം,താഴെയുള്ള അനിയന്‍മാരുടെ വിദ്യാഭ്യാസം നല്ല രീതിയില്‍ നല്‍കണം. നേരത്തേ കൈവന്ന കടത്തില്‍ നിന്നും നില്ക്കു...