പ്രവാസികള് ഒരു സമൂഹത്തില് ജനിക്കുന്നില്ല. പകരം സാഹചര്യങ്ങളും,സമൂഹം കൂടെതന്നെയും ഒരു പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നു.വീട്,കുടംബം,ഭാര്യ.കുട്ടികള്,മാതാപിതാക്കള്,സുഹൃത്തുക്കള് എന്നിവരെ പിരഞ്ഞിരിക്കാന് ആഗ്രഹിക്കുന്നവരായി ആരും തന്നെ ഉണ്ടാകില്ല. നാട്ടിലെ അന്തരീക്ഷത്തില് ഇഴുകിചേര്ന്ന്,പുഴയിലെ നീരൊഴുക്കിനോട് കഥ പറഞ്ഞും,കാറ്റിനോട് കുശലം പറഞ്ഞും വേലിവക്കിലെ പൂത്തചെടിയോട് കിന്നരിച്ചും,ഇളം വെയിലില് സൊറ പറഞ്ഞും,പോക്കുവെയിലിനോട് വിട പറഞ്ഞും,രാത്രിയില് നക്ഷത്രങ്ങള് നിറഞ്ഞ മാനം നോക്കിയും കഴിയാനാണ് ഓരോരുത്തരും തന്റെ ജീവിതത്തില് കൊതിക്കുന്നത് . പക്ഷെ വിധി അവനോട് അത്തരം വികാരവിചാരങ്ങളെ മാറ്റിവെച്ചിട്ട് പ്രായോഗിക ജീവിതത്തിന്റെ കറുത്ത മുഖം നോക്കാനായി ആവശ്യപ്പെടുന്നു. ആ ഒരു ക്രൂരമായ ആവശ്യത്തിനുമുമ്പില് ഒരു സാധാരണ മനുഷ്യന് പ്രവാസിയായി പോകുന്നു. ജീവിതത്തിലെ ചില ചെറിയ അല്ലെങ്കില് വലിയ ആവശ്യങ്ങളാണ് ഒരു ശരാശരി പ്രവാസിയെ സൃഷ്ടിച്ചെടുക്കുന്നത്. ഒരു ചെറിയ വീടു വെയ്ക്കണം സഹോദരിയെ കല്ല്യാണം കഴിച്ചയക്കണം,താഴെയുള്ള അനിയന്മാരുടെ വിദ്യാഭ്യാസം നല്ല രീതിയില് നല്കണം. നേരത്തേ കൈവന്ന കടത്തില് നിന്നും നില്ക്കു...