Skip to main content

Posts

Showing posts with the label കാലടി സര്‍വകലാശാല

സ്വതന്ത്ര സോഫ്ട് വെയര്‍ വിദഗ്ദര്‍

കാലടി ശ്രീശങ്കരാ സര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ഒരു സ്വതന്ത്ര സോഫ്ട് വെയര്‍ ശില്‍പശാലയില്‍ ആരെങ്കിലും ഇവിടെ നിന്നു പങ്കെടുക്കണം എന്ന ആവശ്യവുമായാണ് അങ്കമാലിയില്‍ നിന്നും ഒരു അഭ്യുദയകാംക്ഷി വിളിക്കുന്നത്. ബാക്കിയുള്ള എല്ലാവരും തിരക്കിലായതിനാലും , എനിക്കും ഏബിളിനും പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതിനാലും ഈ ദൌത്യത്തിനു ഞങ്ങള്‍ നിയോഗിക്കപ്പെട്ടു. ഞങ്ങള്‍ നെടുമ്പാശ്ശേരി വഴി നേരെ കാലടിയിലെത്തി. ശില്‍പശാലക്കുള്ള സദസ്സു കണ്ടപ്പോള്‍ അദ്ഭുതമായി അധ്യാപകരും, ഗവേഷണ വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയ ഒരു നിര. ക്ലാസ്സ് നയിക്കുന്നത് സ്വതന്ത്രസോഫ്ട് വെയര്‍ ഉപദേശ രംഗത്ത് പ്രശസ്തനായ രാജു സാര്‍ (ഇദ്ദേഹം അപ്പോള്‍ കിലയില്‍ പ്രവര്‍ത്തിക്കുന്നു , ഇപ്പോള്‍ കുറ്റിപ്പുറം എം.ഇ.എസ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയായി ജോലി നോക്കുന്നു). അദ്ദേഹത്തിന്റെ സെഷനു ശേഷം , സംശയനിവാരണ സമയം . ഇതിനിടെ സംഘാടകരിലൊരാള്‍ ഞങ്ങളോട് ചോദിക്കാതെ ഒരു പ്രഖ്യാപനം. സ്വതന്ത്രസോഫ്ട് വെയര്‍ രംഗത്ത് കേരളത്തിലെ ഏക വ്യവസായ സഹകരണ സംഘമായ .....ല്‍ നിന്നും രണ്ട് വിദഗ്ദര്‍ ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെയക്...