കേരളം ഇന്ന് കത്തിയെരിയുന്ന സാമൂഹ്യപ്രശ്നമാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപ്രശ്നം. ലോകത്തില്‍ മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ തന്നെ ഉണ്ടായാല്‍പോലും ഇളകാത്ത കെ.എസ്.യു കുട്ടികള്‍ പോലും,അവരുടെ എതിരാളികളെ പോലും നാണിപ്പിക്കുന്ന വിധം തെരുവിലിറങ്ങിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ശരിയായ പ്രശ്നം. ഇത് പരിശോധിക്കുമ്പോഴാണ് കേരളം ഉറ്റുനോക്കുന്നത് ഒരു അനാവശ്യ വിഷയമാണ് എന്ന് മനസ്സിലാവുന്നത്. സഖാവ് എം.എ.ബേബി,ഒരു വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായാണ്,ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകത്തില ചില മതപരചിന്തകള്‍ കടത്തിവിട്ടത്.
കമ്മ്യൂണിസം ഒരു മതമാണോ എന്നുള്ള ചില ചിന്തകളാണ് ഈ ലേഖം സമാധാന പ്രേമികള്‍ക്കു മുമ്പില്‍ വെയ്ക്കുന്ന ഒരു ചോദ്യം. ഒരു മതത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് ? അല്ലെങ്കില്‍ ഒരു മതം എന്ന് വിളിക്കപ്പെടുന്നത് എപ്പോഴാണ് ? കുറെ ഏറെ ആളുകളുടെ കൂട്ടായ്മയ്ക്ക് ഒരു ലക്ഷ്യവും അല്ലെങ്കില്‍ ഒരു ദര്‍ശനവും അതിലേക്ക് എത്തിച്ചേരാവുന്ന ഒരു ജീവിതരീതിയും ഉണ്ടാവുമ്പോഴാണ് അവിടെ ഒരു മതം രൂപപ്പെടുന്നത്. ഹിന്ദു മതത്തെ കണക്കാക്കിയാല്‍ ഇവയെ ശ്രുതി എന്നും സ്മൃതി എന്നു പറയാവുന്നതാണ്. അങ്ങിനെ കണക്കാക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ ദര്‍ശനം എന്താണ് ?അത് സ്വാതന്ത്ര്യം ,സോഷ്യലിസം എന്നത് ആണ്, അതിലേക്കുള്ള ജീവിത രീതി ആണ് ജനാധിപത്യം . ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ കമ്മ്യീണിസവും ഒരു മതമാണ് എന്ന നിഗമനത്തില്‍ നമുക്ക് എത്തിച്ചേരാവുന്നതാണ്. അല്ലെങ്കിലും കമ്മ്യൂണിസം എല്ലായിടത്തും ഒരു മതവുമായി ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കേരളത്തിലായാലും ബംഗാളായാലും ഒരു മതത്തിന്റെ വളക്കൂറുള്ള മണ്ണിലാണ് കമ്മ്യൂണിസം വേരുറച്ചിട്ടുള്ളത്. ഭാരത്തില്‍ മറ്റൊരിടത്തും കമ്മ്യൂണിസത്തിന്‍ വളരാന്‍ കഴിയാത്തതും ഇതുകൊണ്ടായിരിക്കും. കേരളത്തില്‍ ശ്രീനാരായണ ഗുരുവും...
Comments